കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം, ചെങ്കോട്ടയ്ക്ക് ചുറ്റും വൻ സുരക്ഷാ വലയം, കൊവിഡ് നിയന്ത്രണങ്ങളോടെ ആഘോഷം
ദില്ലി: കൊവിഡ് മഹാമാരിക്കിടെ രണ്ടാം തവണയാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്‍സ്ജിയും എസ്ഡബ്ല്യൂഎടി കമാന്‍ഡോകളും ഷാര്‍പ് ഷൂട്ടര്‍മാരും അടങ്ങുന്ന വന്‍ സംഘമാണ് ചെങ്കോട്ട വളഞ്ഞ് സുരക്ഷ ഒരുക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളോടെ ആണ് ഇക്കുറി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇത്തവണ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കില്ല. എല്ലാ വാഹനങ്ങളും കര്‍ശനമായി പരിശോധിച്ച് മാത്രമാണ് കടത്തി വിടുന്നത്. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചാര്‍ട്ടിംഗ് ലിസ്റ്റില്‍ ഇല്ലാത്ത വിമാനങ്ങള്‍ക്ക് ടേക്ക് ഓഫോ ലാന്‍ഡിംഗോ അനുവദിക്കുന്നതല്ല.
അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ

റെഡ് ഫോര്‍ട്ടില്‍ സുരക്ഷയ്ക്ക് ആന്റി ഡ്രോണ്‍ സംവിധാനം അടക്കം ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ജമ്മു കശ്മീരിലെ ഐഎഎഫ് സ്റ്റേഷനില്‍ പാകിസ്താനില്‍ നിന്നുളള തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 350ല്‍ അധികം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ നിന്നുളള ദൃശ്യങ്ങള്‍ റെഡ് ഫോര്‍ട്ടിന് ചുറ്റുമായുളള രണ്ട് പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് 24 മണിക്കൂറും നിരീക്ഷണത്തിന് വിധേയമാക്കും. അയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് ചെങ്കോട്ടയ്ക്ക് കാവലായി വിന്യസിച്ചിരിക്കുന്നത്. എല്ലാവരും സാമൂഹിക അകലം അടക്കമുളള കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും സ്വാതന്ത്ര്യ ദിനാഘോഷത്തിന് സുരക്ഷയൊരുക്കുക.
ഇത്തവണ സ്വാതന്ത്ര്യ ദിനത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയ കായികതാരങ്ങള്‍ ആണ് വിശിഷ്ടാതിഥികള്‍. ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ഈ മാസം ആദ്യം തന്നെ പോലീസ് ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നില്‍ സുരക്ഷാ മതില്‍ തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ സംസാരിക്കുമ്പോള്‍ പുറത്ത് നിന്നുളള ആര്‍ക്കും ഉളളില്‍ നടക്കുന്നത് കാണാന്‍ സാധിക്കില്ല. ചാന്ദിനി ചൗക്കില്‍ നിന്നോ സമീപ പ്രദേശങ്ങളില്‍ നിന്നോ ആര്‍ക്കും ചെങ്കോട്ടയിലേക്ക് കടന്ന് വരാനും സാധിക്കില്ല. കര്‍ഷക പ്രതിഷേധത്തിനിടെ ഒരു സംഘം ട്രാക്ടറില്‍ ചെങ്കോട്ടയിലേക്ക് കടന്ന് കയറുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
മോട്ടോര്‍ സൈക്കിളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തും. ഒപ്പം പിസിആര്‍ വാനുകളും പ്രഖാര്‍ വാനുകളും ക്വിക്ക് റിയാക്ഷന്‍ സംഘത്തിന്റെ വാനുകളും അടക്കം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമാവും. മാത്രമല്ല യമുനാ നദിയിലും ദില്ലി പോലീസ് സംഘം ബോട്ടുകളില്‍ പട്രോളിംഗ് നടത്തും. ദില്ലി അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മാസങ്ങളായി ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ പ്രദേശത്തും ഹോട്ടലുകളിലും അടക്കം സുരക്ഷാ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഫൈനല്‍ റിഹേഴ്‌സല്‍ ചെങ്കോട്ടയില്‍ നടന്നിരുന്നു. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്ന് സേനാ വിഭാഗങ്ങൡ നിന്നും പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിക്കും.












Click it and Unblock the Notifications