
ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അമ്പരപ്പിച്ച് സ്വതന്ത്രര്‍; ബിജെപിയേക്കാള്‍ മുന്നില്‍
ദില്ലി: ഹരിയാന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് വന്‍ കുതിപ്പ്. അതേസമയം തന്നെ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റവും തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. കോണ്‍ഗ്രസിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. ബിജെപി 58 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ ഇതിനേക്കാള്‍ സീറ്റ് സ്വതന്ത്രര്‍ക്കുണ്ട്.
അതേസമയം കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണെങ്കിലും വളരെ പിന്നിലാണ്.26 സീറ്റുകളാണ് കോണ്‍ഗ്രസ് ആകെ നേടിയത്. സംസ്ഥാനത്ത് തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആംആദ്മി പാര്‍ട്ടി ആറു സീറ്റുകളും നേടി. ഇത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. ഭൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ വന്‍ തിരിച്ചുവരവ് കോണ്‍ഗ്രസ് നടത്തുമെന്ന് കരുതിയിരിക്കെയാണ് ഈ നിരാശ.
143 പഞ്ചായത്ത് സമിതികളിലേക്കും, 22 സില പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച്ചയാണ് വോട്ടെടുപ്പ് നടന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപി പതിനാല് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇവരും കാര്യമായ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍
ഐഎന്‍എല്‍ഡി ആറ് സീറ്റുകളും, ബിഎസ്പി അഞ്ചും, സ്വതന്ത്രര്‍ 95 സീറ്റുകളിലും വിജയിച്ചു. ഇനിയും നിരവധി സീറ്റുകളില്‍ ഫലം പുറത്തുവരാനുണ്ട്. അതേസമയം സിര്‍സയില്‍ വമ്പന്‍ ജയം ഐഎന്‍എല്‍ഡിയുടെ കരണ്‍ ചൗത്താല സ്വന്തമാക്കി. 600 വോട്ടുകള്‍ക്കാണ് കരണ്‍ വിജയിച്ചത്.
അതേസമയം ഇതാണ് ഔദ്യോഗിക ഫലമെങ്കിലും തിരിച്ചടികള്‍ ബിജെപിക്കുണ്ടായിട്ടുണ്ട്. സ്വതന്ത്രരില്‍ പലരും കോണ്‍ഗ്രസോ ആംആദ്മി പാര്‍ട്ടിയോ പിന്തുണച്ചവരാണ്. അംബല, കുരുക്ഷേത്ര, യമുനാനഗര്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി-ജെജെപി സഖ്യം വന്‍ തിരിച്ചടി നേരിട്ടു.
കോണ്‍ഗ്രസ് പിന്തുണച്ചവരും, എഎപി ചിഹ്നത്തില്‍ മത്സരിച്ചവരുമൊക്കെയായ സ്വതന്ത്രരാണ് ജയിച്ചവരില്‍ അധികവും. സോഫ്റ്റ്‌വെയര്‍ ക്രാഷ് ആയത് കാരണമാണ് ഫലം ഇത്രത്തോളം വൈകിയത്. അംബലയിലെ പതിനഞ്ച് സീറ്റുകള്‍ എട്ടെണ്ണവും വിജയിച്ചത് സ്വതന്ത്രരാണ്. മൂന്ന് സീറ്റ് എഎപിയും വിജയിച്ചത്. ബിജെപിക്കും ബിഎസ്പിക്കും രണ്ട് സീറ്റ് കിട്ടി.
ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍
അംബലയിലെ നരെയ്ന്‍ഗഡ് മേഖലയിലെ നാലാം വാര്‍ഡില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രന്‍ രാജേഷ് ദേവി വിജയിച്ചു. ഇത് വളരെ പ്രമുഖ സീറ്റാണ്. കുരുക്ഷേത്ര എംപി നയ്യാബ് സിംഗ് സെയ്‌നിയുടെ ഭാര്യ സുമാന്‍ സെയ്‌നിയാണ് ഇവിടെ മത്സരിച്ചത്. ഇവരുടെ തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. അതും നാലാം സ്ഥാനത്താണ് ഇവരെത്തിയത്. വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 236 വോട്ടിന് മഞ്ജിത്ത് കൗറിനെയാണ് രാജേഷ് ദേവി പരാജയപ്പെടുത്തിയത്.
വാര്‍ഡ് ഒന്നിലെ രാജേഷ് കുമാറും വിജയിച്ചു. ഇതും കോണ്‍ഗ്രസ് പിന്തുണയോടെയാണ്. വാര്‍ഡ് 2, വാര്‍ഡ് 6, വാര്‍ഡ് 7, 8, 9, 10, 11, 12, എന്നിവയെല്ലാം ബിജെപി തിരിച്ചടി നേരിട്ട വാര്‍ഡുകളാണ്. കുരുക്ഷേത്രയില്‍ സിലാ പരിഷത്തിലെ 17 സീറ്റിലെ പതിമൂന്ന് എണ്ണവും സ്വതന്ത്രര്‍ സ്വന്തമാക്കി. ബിജെപിക്ക് കിട്ടിയത് മൂന്ന് സീറ്റാണ്.