കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ അമേരിക്കയ്ക്ക് ക്ഷണിച്ച് ട്രംപ്; ഫോണ്‍ സംഭാഷണം ഹൃദയോഷ്മളമെന്ന് മോദി

സാമ്പത്തികം, പ്രതിരോധ സഹകരണം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാഷ്ട്ര തലവന്‍മാരും ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ വക്താവ് വ്യക്തമാക്കി.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഇന്ത്യ അമേരിക്കയുടെ യഥാര്‍ത്ഥ സുഹൃത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ അമേരിക്കയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണഅ ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അമേരിക്കന്‍ സന്ദര്‍ശനത്തിന് ട്രംപ് മോദിയെ ക്ഷണിച്ചത്.

സാമ്പത്തികം, പ്രതിരോധ സഹകരണം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാഷ്ട്ര തലവന്‍മാരും ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ വക്താവ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 11.30നാണ് ട്രംപ് മോദിയെ വിളിച്ചത്. അധികാരത്തിലെത്തിയ ശേഷം ട്രംപ് ടെലിഫോണില്‍ സംസാരിക്കുന്ന അഞ്ചാമത്തെ രാഷ്ട്ര തലവനാണ് മോദി.

Donald Trump and Narendra Modi

കാനഡ, മെക്‌സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരുമായാണ് ഇതിനു മുന്‍പ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്. ട്രംപുമായി ഉഷ്മളമായ സംഭാഷണമാണ് നടന്നതെന്നും വരുംകാലത്ത് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചതായും മോദി ട്വിറ്ററില്‍ കുറിച്ചു.

ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചതായും അദ്ദേഹം വ്യക്തമാക്കി.അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി ശക്തമായ ബന്ധം സൂക്ഷിക്കുമെന്ന് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ പറഞ്ഞിരുന്നു.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

English summary
India a true friend says Donald Trump in call with PM Narendra Modi invites him to US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X