ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ ഐസിസ്; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും വിസ നല്കി ഇന്ത്യ
ന്യൂഡല്‍ഹി: കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇ-വിസ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. നൂറിലധികം പേര്‍ക്കാണ് വിസ അനുവദിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ഗുരുദ്വാരയില്‍ ശനിയാഴ്ച ആക്രമമണുണ്ടായത്. ഒരു സിഖുകാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി സ്ഫോടനങ്ങളാണ് കഴിഞ്ഞ ദിവസം കാബൂളിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവ് നുപുര്‍ ശര്‍മ പ്രവാചകനെ അവഹേളിച്ചതിന് പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായി അമാഖ് വെബ്സൈറ്റില്‍ വിവരം വന്നുവെന്നാണ് വാര്‍ത്തകള്‍. ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നുവത്രെ ആക്രമണം. ഒരു ഗാര്‍ഡും സിഖുകാരനുമാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ ഗുരുദ്വാരയില്‍ കടന്ന ഉടനെ ഒരു ഗ്രനേഡ് പൊട്ടിച്ചു. ഇത് തീപിടിക്കാന്‍ കാരണമായെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി താകൂര്‍ പറഞ്ഞു. ആഭ്യന്തര കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അഫ്ഗാനിസ്താന്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. മാനുഷിക സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് അടുത്തിടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കാബൂളിലെത്തിയിരുന്നു. താലിബാന് നേതാക്കളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ആദ്യമായിട്ടാണ് താലിബാനുമായി ഔദ്യോഗിക ചര്‍ച്ച ഇന്ത്യ നടത്തിയത്. കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നതും ചര്‍ച്ചയായി. താലിബാന് അധികാരം പിടിച്ച കഴിഞ്ഞ ആഗസ്റ്റില്‍ അടച്ചതാണ് എംബസി. ചര്‍ച്ചകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിയ പിന്നാലെയാണ് ഗുരുദ്വാരക്ക് നേരെ ആക്രമണമുണ്ടായത്.
ഐസിസിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് നേരത്തെ താലിബാന് അറിയിച്ചിരുന്നു. എങ്കിലും ഐസിസ് ആക്രമണം തുടരുകയാണ്. ഒരുകാലത്ത് അഞ്ച് ലക്ഷത്തോളം സിഖുകാര്‍ അഫ്ഗാനിലുണ്ടായിരുന്നു. ഇപ്പോള്‍ അത് ആയിരത്തില്‍ താഴെയാണ്. ഒട്ടേറെ സിഖുകാര്‍ ഇന്ത്യയിലേക്ക് വരുന്നതിന് ശ്രമിക്കുന്നുണ്ട്. ചിലര്‍ കാബൂളിലെ ക്യാമ്പിലാണ്. പലരും ഇന്ത്യയില്‍ നിന്നുള്ള വിസയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയും നൂറിലധികം പേര്‍ക്ക് ഇ-വിസ അനുവദിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications