കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനം പുലരട്ടെ.. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മധുരം കൈമാറി ഇന്ത്യ-പാക് സൈനികര്‍

Google Oneindia Malayalam News

ഇന്ത്യ പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് മധുരം കൈമാറിയത്. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്തതതും മധുരം കൈമാറിയതും.

പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിലെ ബിഎസ്എഫ് സൈനികർക്ക് പാക് റേഞ്ചേഴ്സും മധുരം നൽകി. ഇരുവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. മധുരം കൈമാറിയ ശേഷം ഇരുരാജ്യങ്ങളുടെയും സൈനികർ രാജ്യാന്തര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു.

army

അതേസമയം എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് രാജ്യമൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്

സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും ഏഷ്യാനെറ്റ് ന്യൂസ് വജ്രജൂബിലി യാത്രയിൽ പങ്കാളികളായ കേഡറ്റുകളെയും ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മകള്‍ക്ക് പേര് 'ഇന്ത്യ' സ്റ്റാറായി രഞ്ജിത്തും സനയും: ജാതിക്കും മതത്തിനും അതീതയായിരിക്കണം!!മകള്‍ക്ക് പേര് 'ഇന്ത്യ' സ്റ്റാറായി രഞ്ജിത്തും സനയും: ജാതിക്കും മതത്തിനും അതീതയായിരിക്കണം!!

കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്.ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

English summary
india at 75 BSF Pakistan Rangers exchange sweets at Attari-Wagah border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X