കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമാധികാരം ബഹുമാനിക്കണം:ചൈനീസ് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചു,ആശങ്കയ്ക്ക് പിന്നിൽ സാമ്പത്തിക ഇടനാഴി!!

Google Oneindia Malayalam News

ദില്ലി:യൂറോപ്പിനെയും ഏഷ്യയുടെ ഭാഗങ്ങളെയും ചൈനയുമായി ബന്ധിപ്പിക്കുന്ന വണ്‍ ബെൽറ്റ്, വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചു. പാക് അധീന കശ്മീരിലെ കടന്നുപോകുന്ന പാക്- ചൈന സാമ്പത്തിക ഇടനാഴി സംബന്ധിച്ച ആശങ്കകളെതുടർന്നാണ് ഇന്ത്യ ഉച്ചകോടിയിൽ നിന്ന് പിന്‍വലിഞ്ഞത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ 20 രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുന്നത്.

രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതികൾ പരമാധികാരവും അതിർത്തിയും ബഹുമാനിക്കുന്നതായിരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതികൾ രാജ്യാന്തര ചട്ടങ്ങള്‍, നിയമവാഴ്ച, സമത്വം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ഇതുപോലുള്ള പദ്ധതികൾ സാമ്പത്തിക ഉത്തരവാദിത്തത്തിന്‍റെ ചട്ടങ്ങൾ പിന്തുടരുന്നതായിരിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്

എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്

ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് എതിര്‍പ്പുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം അടിയറവ് വെച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ഇന്ത്യ അനുമതി നൽകില്ലെന്നും വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

 അയൽരാജ്യങ്ങൾ ചൈനയ്ക്കൊപ്പം

അയൽരാജ്യങ്ങൾ ചൈനയ്ക്കൊപ്പം

ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ചൈനീസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ചൈനയുടേത് വിപുല പദ്ധതികൾ

ചൈനയുടേത് വിപുല പദ്ധതികൾ

പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.

പദ്ധതി പ്രഖ്യാപനം 2013ൽ

പദ്ധതി പ്രഖ്യാപനം 2013ൽ

2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീ്സ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു.

English summary
India has decided to boycott a two-day meeting starting in China today on Beijing's ambitious initiative for cross border connectivity through ports, railways and roads called the 'One Belt One Road' project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X