Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനേക്കാള്‍ ഒരുമുഴം മുമ്പേ ഇന്ത്യ; യുഎന്‍ രക്ഷാസമിതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു

ദില്ലി: കശ്മീര്‍ വിഷയം ഏറെ കാലമായി ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നീറുന്ന പ്രശ്‌നമാണ്. പാകിസ്താന്റെ നിയന്ത്രണത്തിലും കശ്മീരിന്റെ ഒരുഭാഗമുണ്ട്. ഐക്യരാഷ്ട്രസഭ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തതുമാണ്. എന്നാല്‍ ഇന്ത്യ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും കശ്മീരിനെ രണ്ടായി വിഭജിച്ചതും യുഎന്‍ പ്രമേയത്തിന് എതിരാണ് എന്നാണ് പാകിസ്താന്റെ വാദം. ഇക്കാര്യം രക്ഷാസമിതിയില്‍ പാകിസ്താന്‍ ഉന്നയിച്ചേക്കും.

Modi

എന്നാല്‍ അതിന് മുമ്പേ ഇന്ത്യ കരുക്കള്‍ നീക്കി. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെ കശ്മീരുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ ഇന്ത്യ ധരിപ്പിച്ചു. ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണ് യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. ഇവര്‍ക്ക് വീറ്റോ അധികാരവുണ്ട്. രക്ഷാസമിതിയില്‍ 15 രാജ്യങ്ങളാണുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്കാണ് സ്ഥിരാംഗത്വം.

രക്ഷാസമിതിയില്‍ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. പാകിസ്താനെ പിന്തുണച്ച് ചൈന രംഗത്തുവരാനും സാധ്യതയുണ്ട്. കാരണം നേരത്തെ പലഘട്ടങ്ങളിലും പാകിസ്താനെ ചൈന പിന്തുണച്ചിരുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും യോഗം പ്രസിഡന്റ് ആരിഫ് ആല്‍വി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. തുടര്‍ന്നാകും പാകിസ്താന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കശ്മീരിനെ രണ്ടായി വിഭജിക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+