കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പ് മണിക്കൂറുകള്‍ കൊണ്ട് വാങ്ങുന്ന അത്രയില്ല, റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുമെന്ന് ജയശങ്കര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-യുഎസ് 2 പ്ലസ് 2 ചര്‍ച്ചയില്‍ പ്രധാന വിഷയമായത് ആഗോള വിഷയങ്ങള്‍. റഷ്യക്കെതിരെയുള്ള നടപടികളാണ് കൂടുതലും ചര്‍ച്ച ചെയ്തത്. ഇന്ത്യയുമായുള്ള സഹകരണം വളരെ സുപ്രധാനമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങരുതെന്ന് ഇന്ത്യയോട് ബ്ലിങ്കന്‍ ആഹ്വാനം ചെയ്തു. സുഹൃദ് രാജ്യങ്ങളോട് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അത് പാലിക്കാന്‍ പറ്റിയെന്ന് വരില്ല. പലര്‍ക്കും പല തരത്തിലായിരിക്കും ആവശ്യം. റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലിനെയും ഊര്‍ജ സംബന്ധമായ കാര്യങ്ങളെയും കൂടുതലായി വാങ്ങരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍ ക്രൂഡോയില്‍ വാങ്ങുമെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.

ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് കുമാരി സെല്‍ജഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് കുമാരി സെല്‍ജ

1

അതേസമയം ഇന്ത്യ ഒരു മാസം വാങ്ങുന്ന ക്രൂഡോയില്‍ യൂറോപ്പ് ഒരു ഉച്ചയ്ക്ക് വാങ്ങുന്ന അത്രയ്ക്ക് പോലുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശശങ്കര്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന ഊര്‍ജ ഉല്‍പ്പന്നങ്ങളെ കുറിച്ച് ഒന്ന് പരിശോധിച്ച് നോക്കൂ. ആദ്യം യൂറോപ്പ് വാങ്ങുന്ന അളവ് എത്രയാണെന്ന് നോക്കൂ. ഇന്ത്യ ക്രൂഡോയില്‍ അടക്കം റഷ്യയില്‍ നിന്ന് വാങ്ങുന്നത് ഊര്‍ജ സുരക്ഷയ്ക്കാണ്. എന്നാല്‍ യൂറോപ്പുമായുള്ള കണക്കില്‍ മുന്‍തൂക്കം ഇന്ത്യക്കാണ്. അതിനേക്കാള്‍ എത്രയോ കുറവാണ് ഇന്ത്യ മൊത്തമായി വാങ്ങുന്ന അളവെന്നും ജയശങ്കര്‍ വ്യക്തമാക്കി. 2 പ്ലസ് ടു ചര്‍ച്ച ബ്ലിങ്കനുമായിട്ടാണ് നടന്നത്. ഒപ്പം പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കഴിഞ്ഞ ദിവസം വിര്‍ച്വലി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതില്‍ യുഎസ്സിന്റെ ഉപരോധത്തെ ലംഘിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസാക്കി പറഞ്ഞു. റഷ്യയില്‍ ഊര്‍ജ സംബന്ധമായ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വിലക്കിയിട്ടില്ല. അത് നിരോധിച്ചിട്ടുമില്ല. യുഎസ്സിന്റെ ഉപരോധത്തെ അത് ലംഘിക്കുന്നുമില്ലെന്ന് പസാക്കി പറയുന്നു. ഓരോ രാജ്യവും അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നടപടികള്‍ എടുക്കുക. അതിനെ തീര്‍ച്ചയായും അംഗീകരിക്കുന്നുവെന്ന് പസാക്കി പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്ന് രണ്ട് ശതമാനം ഇന്ധനം മാത്രമാണ് വാങ്ങുന്നത്. യുഎസ്സില്‍ നിന്ന് പത്ത് ശതമാനത്തോളം ക്രൂഡോയില്‍ വാങ്ങുന്നുണ്ട്. അതുകൊണ്ട് റഷ്യക്കെതിരെയുള്ള ഉപരോധങ്ങളുടെ ലംഘനമാണെന്ന് പറയാനാവില്ല. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുന്നത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് ജോ ബൈഡന്‍ മോദിയെ അറിയിച്ചിട്ടുണ്ടെന്ന് ജെന്‍ പസാക്കി പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച്ച വളരെയധികം മികച്ചതായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം യുഎസ്സിന് വളരെ പ്രധാനപ്പെട്ടതാണെന്നും പസാക്കി പറഞ്ഞു.

'ദിലീപ് മലയാളത്തിലെ നടീ നടന്‍മാരുടെ ഫോണുകള്‍ വരെ ഹാക്ക് ചെയ്തു'; വെളിപ്പെടുത്തലുമായി സംവിധായകന്‍'ദിലീപ് മലയാളത്തിലെ നടീ നടന്‍മാരുടെ ഫോണുകള്‍ വരെ ഹാക്ക് ചെയ്തു'; വെളിപ്പെടുത്തലുമായി സംവിധായകന്‍

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
india buying less oil than entire europe buys in hours jaishankar explains to us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X