ചൈനയില്‍ നിന്ന് കൊവിഡ് സഹായം സ്വീകരിക്കാന്‍ ഇന്ത്യ, 16 വര്‍ഷത്തിന് ശേഷം വിദേശ നയത്തില്‍ മാറ്റം
ദില്ലി: വിദേശ നയത്തില്‍ വന്‍ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യ. ചൈനയില്‍ നിന്ന് കൊവിഡില്‍ സഹായം സ്വീകരിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 16 വര്‍ഷത്തിനിടെ ഇന്ത്യ ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ് നടത്തുന്നത്. സംഭാവനകളും സഹായങ്ങളും ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇനി സ്വീകരിക്കും. കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ പതറി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓക്‌സിജന്‍, മരുന്നുകള്‍, ആശുപത്രികളിലെ അത്യാവശ്യ ഉപകരണങ്ങള്‍, എന്നിവയുടെ വലിയ ദൗര്‍ലഭ്യം ഇന്ത്യ നേരിടുന്നുണ്ട്. സഹായം സ്വീകരിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ്.

ഇന്ത്യ തല്‍ക്കാലം മുന്‍ നിലപാടുകളെല്ലാം തിരുത്തിയിരിക്കുകയാണ്. ഓക്‌സിജന്‍ നിര്‍മാണ ഉപകരണങ്ങള്‍ അടക്കം വാങ്ങാനാണ് പ്ലാന്‍. അതേസമയം പാകിസ്താനില്‍ നിന്ന് സഹായം സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും മോദി സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ അത് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ഇത്തരം ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നുകളും വിദേശ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാം. കേന്ദ്ര സര്‍ക്കാര്‍ ഇതിന് തടസ്സം നില്‍ക്കില്ല. ഇതെല്ലാം കേന്ദ്രത്തിന്റെ സ്ഥിരം നയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്. നേരത്തെ കേരളത്തില്‍ പ്രളയം വന്നപ്പോള്‍ അടക്കം വിദേശ സഹായം സംസ്ഥാനം സ്വീകരിക്കേണ്ട എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
കൊവിഡ് രണ്ടാം തരംഗം: രാജ്യത്ത് വാക്‌സിനേഷന്‍ തുടരുന്നു; ചിത്രങ്ങള്‍ കാണാം
ഇന്ത്യ സ്ഥിരമായി പരസ്പര ആശ്രയത്വത്തിന് പകരം സ്വന്തം കാലില്‍ നിന്ന് എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാനാണ് ശ്രമിക്കാറുള്ളത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലം മുതല്‍ വിദേശത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ സഹായം സ്വീകരിക്കാറില്ല. അതിന മുമ്പ് ഇന്ത്യ വിദേശത്ത് നിന്ന് സഹായം സ്വീകരിച്ചിട്ടുണ്ട്. ഉത്തരകാശി ഭൂകമ്പം 1991ല്‍ ഉണ്ടായപ്പോഴും 1993ലെ ലാത്തൂരിലെ ഭൂകമ്പത്തിലും 2001ലെ ഗുജറാത്ത് ഭൂകമ്പത്തിനും 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ് ദുരന്തത്തിനും 2004ലെ ബീഹാര്‍ പ്രളയവും വരെ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചത്. 2004ലെ സുനാമി ദുരന്തത്തിന് ശേഷമാണ് മന്‍മോഹന്‍ സിംഗ് ഇന്ത്യ റ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള രാജ്യമാണെന്ന് പ്രഖ്യാപിച്ചത്. ആവശ്യമെങ്കില്‍ വിദേശ സഹായം സ്വീകരിക്കാമെന്നുമായിരുന്നു നിലപാട്.
2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ വിദേശ സഹായം വേണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. 2005ല്‍ കശ്മീരില്‍ നടന്ന ഭൂകമ്പത്തിലും 2014ലെ പ്രളയത്തിലും ഇന്ത്യ വിദേശ സഹായം സ്വീകരിച്ചില്ല. 2018ല്‍ കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ 700 കോടിയുടെ സഹായം യുഎഇ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വേണ്ടെന്നും, ഇവിടെ സര്‍ക്കാരുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു. 20 രാജ്യങ്ങളാണ് ഇതുവരെ ഇന്ത്യക്ക് സഹായം നല്‍കിയിരിക്കുന്നത്. ഭൂട്ടാന്‍ ഇന്ത്യക്ക് ഓക്‌സിജന്‍ എത്തിച്ച് കൊടുക്കും.
Recommended Video
യുഎസ് ആസ്ട്രാസെനെക്ക് വാക്‌സിനുകളാണ് നല്‍കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അയര്‍ലന്‍ഡ്, ബെല്‍ജിയം, റൊമാനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, സിംഗപ്പൂര്‍, സൗദി അറേബ്യ, ഹോങ്കോങ്, തായ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഇറ്റലി, യുഎഇ, എന്നിവരെല്ലാം ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച രാജ്യങ്ങളാണ്. നേരത്തെ തന്നെ പിഎം കെയേഴ്‌സ് ഫണ്ട് വിദേശ സഹായം സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇത് നയം മാറ്റത്തിനുള്ള സൂചനയായിരുന്നു.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാ വിദേശ സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യ നേരത്തെ ഹൈഡ്രോക്‌ളോറോക്വീനും വാക്‌സിനുകളും നല്‍കിയതിന് സഹായമെന്നോണമാണ് ഇപ്പോള്‍ ലഭിക്കുന്ന സഹായങ്ങള്‍. 6.5 കോടി വാക്‌സിനുകള്‍ 80 രാജ്യങ്ങളിലേക്ക് ഇന്ത്യ നല്‍കിയിരുന്നു. ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് ഓക്‌സിജന്‍ ഉപകരണങ്ങള്‍ ഇന്ത്യ സ്വീകരിക്കുന്നത്. 25000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ചൈന നല്‍കുന്നതെനന് അംബാസിഡര്‍ സണ്‍ വെയ്‌ഡോംഗ് പഞ്ഞു.












Click it and Unblock the Notifications