• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന സൂക്ഷിക്കണം, ഇന്ത്യ വരുന്നത് ബ്രഹ്മാസ്ത്രവുമായി, മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ അതിര്‍ത്തിയിലെത്തും!

ദില്ലി: ചൈനയുമായുള്ള ലഡാക്കിലെ അതിര്‍ത്തി പോരില്‍ ഇന്ത്യ വിട്ടുകൊടുക്കില്ലെന്ന് സൂചനകള്‍. വന്‍ സൈനിക സന്നാഹത്തെ തന്നെയാണ് ലഡാക്കിലെ അതിര്‍ത്തിയിലേക്ക് അയക്കുന്നത്. മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യമുള്ള സേനാംഗങ്ങളാണ് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് എത്തുന്നത്. ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിലെ സേനാംഗങ്ങളെയാണ് സംഘര്‍ഷം രൂക്ഷമായ മേഖലകളിലേക്ക് നിയോഗിക്കുന്നത്. ഇവര്‍ ബ്രഹ്മാസ്ത്ര കോര്‍ എന്നും അറിയപ്പെടുന്നുണ്ട്. ചൈനയ്ക്ക് ശക്തമായ തിരിച്ചടി തന്നെയാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തന്നെ ഇത് സൂചിപ്പിച്ചിരുന്നു.

ബംഗാളാണ് ആസ്ഥാനമെങ്കിലും മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ ഇന്ത്യയുടെ അധികം പറഞ്ഞുകേള്‍ക്കാത്ത ശക്തികേന്ദ്രമാണ്. 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിലയുറപ്പിക്കാന്‍ സജ്ജമായ സേനയാണിത്. ദുര്‍ഘടമായ മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാന്‍ വിദഗ്ധ പരിശീലനം നേടിയ സേനാംഗങ്ങളുടെ സാന്നിധ്യം 14000 അടി ഉയരത്തിലുള്ള കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യക്ക് കരുത്ത് പകരും. ചൈനീസ് അതിര്‍ത്തിക്ക് കാവലൊരുക്കുന്ന കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പൂര്‍, നാഗാലാന്‍ഡിലെ ദിമാപൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സേനാ കോറുകള്‍ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ചാണ്.

cmsvideo
  Harvard study says India holds conventional edge over China | Oneindia Malayalam

  അതേസമയം അത്തരം സേനാ കോറുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. മൗണ്ടന്‍ സ്‌ട്രൈക്കിന്റേത് ആക്രമണമാണ് പ്രധാന നിയോഗം. രണ്ടാം യുപിഎ സര്‍ക്കാരിന്‍രെ കാലത്ത് എകെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് സ്‌ട്രൈക്ക് കോറിന് രൂപം നല്‍കിയത്. ആക്രമണ ലക്ഷ്യത്തോടെയുള്ള കോര്‍ രൂപീകരണത്തെ അന്ന് ചൈന പരസ്യമായി എതിര്‍ത്തെങ്കിലും ഇന്ത്യ അത് വകവെക്കാതെയാണ് കോര്‍ സ്ഥാപിച്ചത്. ബംഗാളിന് പുറമേ പഞ്ചാബിലെ പത്താന്‍ കോട്ട് എന്നിവിടങ്ങളിലുള്ള രണ്ട് ഡിവിഷനുകളിലായി 45000 വീതം സേനാംഗങ്ങളാണ് കോറിലുള്ളത്.

  ഇതുകൊണ്ടൊന്നും ഇന്ത്യയുടെ തിരിച്ചടി അവസാനിച്ചിട്ടില്ല. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൈനയുടെ 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതൊന്നും സുരക്ഷിതമല്ലെന്ന് ഇന്ത്യ പറയുന്നു. വിവരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് ചോര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്, യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. അതേസമയം വ്യാപാര തലത്തില്‍ അടക്കം അനൗദ്യോഗികമായി ചൈനയെ ബഹിഷ്‌കരിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ചൈനീസ് മൊബൈലുകള്‍, ഭക്ഷണം അടക്കമുള്ളവയാണ് പ്രധാനമായും ചര്‍ച്ചയില്‍ നിറയുന്നത്.

  English summary
  india china border conflict: india will deploy mountain strike corps against china
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X