കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോക്ലായില്‍ ചൈനയുടെ പാലവും, ഗ്രാമങ്ങളും; നീക്കം സ്ഥിരതാമസത്തിന്, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ ചൈനയുടെ സാന്നിധ്യം വളരെ വലുതെന്ന് റിപ്പോര്‍ട്ട്. ചൈന ഗ്രാമങ്ങള്‍ അടക്കം നിര്‍മിച്ചത് ഇവിടെ സ്ഥിരതാമസമാക്കാനാണെന്ന് സൂചന. ദോക്ലാം മേഖലയില്‍ ചൈനയുടെ നിര്‍മാണം ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം ഇവിടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ചൈന വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തുരങ്കകള്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ആയുധങ്ങളും, വെടിക്കോപ്പുകളും നിറച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സൈനിക ശക്തി ഇരട്ടിയായും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

1

അതേസമയം ചൈനയുടെ നീക്കങ്ങള്‍ മനസ്സിലായതിന് പിന്നാലെ ഇന്ത്യയും ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റോഡ് നിര്‍മാണം അടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമം. വെറും മീറ്ററുകളുടെ വ്യത്യാസം മാത്രമാണ് ഇരുവശവും തമ്മിലുള്ളത്.

ബാബ വംഗയുടെ പ്രവചനം ശരിയാവും, 2023ല്‍ അക്കാര്യങ്ങള്‍ സംഭവിച്ചിരിക്കും; ശരിവെച്ച് മറ്റൊരു പ്രവചനം!!ബാബ വംഗയുടെ പ്രവചനം ശരിയാവും, 2023ല്‍ അക്കാര്യങ്ങള്‍ സംഭവിച്ചിരിക്കും; ശരിവെച്ച് മറ്റൊരു പ്രവചനം!!

ചൈന പുതിയ പാലം അടക്കം ഇവിടെ നിര്‍മിച്ചിട്ടുണ്ട്.ഇതെല്ലാം ഏറ്റുമുട്ടലിന് കാരണമായിട്ടുണ്ട്. ചൈനീസ് നിര്‍മാണത്തില്‍ ഇന്ത്യ എപ്പോഴും അവരുടെ നിര്‍മാണത്തെ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പരാമവധികാരത്തെ വെല്ലുവിളിക്കുനന തരത്തിലാണ് ആ നിര്‍മാണമെങ്കില്‍, നടപടികള്‍ ഉടനുണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഈ മുയല്‍ എന്തൊരു ക്യൂട്ടാണ്, ആ കാട്ടില്‍ ഒളിഞ്ഞിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ മുയല്‍ എന്തൊരു ക്യൂട്ടാണ്, ആ കാട്ടില്‍ ഒളിഞ്ഞിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

റോഡുകള്‍ കൂടുതല്‍ വലുതാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് ദോക്ലാമിന് സമീപമുള്ള പ്രദേശങ്ങളിലാണ്. നേരത്തെ ചചൈനയും ഇന്ത്യയും ഏറ്റുമുട്ടിയതും ഇതേ പ്രദേശത്ത് വെച്ചാണ്. യുഎസ് ആസ്ഥാനമുള്ള ബഹിരാകാശ കമ്പനി പറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും ചൈനയുടെ പുതിയ നീക്കങ്ങളാണ് വ്യക്തമാക്കി തരുന്നത്.

ഭൂട്ടാന്‍ മേഖലയില്‍ ചൈന സാന്നിധ്യം വര്‍ധിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്. 2020ലാണ് ഇവിടെ ഗ്രാമങ്ങള്‍ നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചത്. 2021ല്‍ ഇത് വലുതാക്കളുകായിരുന്നു. പുതിയ കെട്ടിടങ്ങളും ഒരു പാലവും ചിത്രത്തില്‍ നിന്ന് കാണാം. ഭൂട്ടാന്‍ മേഖലയിലെ ദക്ഷിണ ഭാഗത്തായിട്ടുള്ള ഇടത്താണ് പ്രശ്‌നങ്ങളെല്ലാം നടക്കുന്നത്.

ദക്ഷിണ മേഖലയിലും അടുത്തിടെ സൈനിക ക്യാമ്പുകള്‍ അടക്കം ചൈന വര്‍ധിപ്പിച്ചിരുന്നു. ടോര്‍സ വാട്ടര്‍ ബോഡിക്ക് മുകളിലായി പാലവും പുതിയ കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുകയാണ്. ഇത് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. സിലിഗുരി ഇടനാഴിയോട് ചേര്‍ന്ന് ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നതാണ് ഇന്ത്യക്കുള്ള ആശങ്ക.

കുപ്പിക്കഴുത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയാണ്. ഭൂട്ടാനീസ് മേഖലയില്‍ അതിവേഗം നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനടുത്തായുള്ള സായ്ബുരു, ചൈതാങ്‌സ്, കുലെ എന്നിവയാണ് ഇതിനടുത്തായുള്ള ചൈനീസ് സാന്നിധ്യമുള്ള പ്രദേശങ്ങള്‍.

English summary
India-china border issue, china not withdrawing forces and increase of bridge and road construction process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X