വിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നു
ഹൈദരാബാദ്: ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബുവിന്റെ മാതാപിതാക്കളുന്റെ വാക്കുകള്‍ തികഞ്ഞ രാജ്യസ്‌നേഹികളുടേത്. മകന്‍ വീരമൃത്യു വരിച്ച വാര്‍ത്ത തന്നെ തളര്‍ത്തിയെന്നും എന്നാല്‍ സന്തോഷമുണ്ടെന്നും അമ്മ മഞ്ജുള പറഞ്ഞു. മകന്റെ വിയോഗത്തില്‍ വിഷമമുണ്ട്. എന്നാല്‍ മാതൃരാജ്യത്തിന് വേണ്ടിയാണ് അവന്‍ ജീവന്‍ ബലി നല്‍കിയത് എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനമാണെന്നും ആ വൃദ്ധ മാതാവ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചൊവ്വാഴ്ച പുലര്‍ച്ചെ
സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ പ്രായം കൂടിയവരാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ ലഡാക്കില്‍ സന്തോഷ് ബാബുവും മറ്റു രണ്ട് സൈനികരും കൊല്ലപ്പെട്ടത്. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചത്.

താങ്ങാന്‍ കഴിയുന്നില്ല
മകനെ നഷ്ടമായി. താങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ അവന്‍ മരിച്ചത് രാജ്യത്തിന് വേണ്ടിയാണ്. അതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്- മരുമകള്‍ സന്തോഷി മകന്റെ മരണവാര്‍ത്ത അറിയിച്ചപ്പോള്‍ മഞ്ജുളയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
Recommended Video

ദില്ലിയിലാണ് താമസം
മകനും മരുമകളും രണ്ടു മക്കളും ദില്ലിയിലാണ് താമസം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരുമകള്‍ മകന്റെ വീര മരണം സംബന്ധിച്ച വിവരം അറിയിച്ചത്. സൈനിക ഉദ്യോഗസ്ഥരാണ് മരുമകളോട് വിവരം പറഞ്ഞത്. ഞാന്‍ തളര്‍ന്നു പോകുമോ എന്നായിരുന്നു അവളുടെ ഭയം- മഞ്ജുള പറഞ്ഞു.

കാണാന്‍ വരുമെന്ന് പറഞ്ഞു
കേണല്‍ സന്തോഷിന് രണ്ടു മക്കളാണുള്ളത്. ഒമ്പത് വയസുള്ള അഭിഗ്നയാണ് മൂത്തത്. മകന്‍ നാല് വയസുകാരന്‍ അനിരുദ്ധ്. ഒരു മാസത്തിനകം അമ്മയെ കാണാന്‍ വരുമെന്ന് കേണല്‍ സന്തോഷ് അവരോട് പറഞ്ഞിരുന്നുവത്രെ. ഹൈദരാബാദിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു കേണല്‍ സന്തോഷിന്. ലോക്ക് ഡൗണ്‍ കാരണം ഇവിടെ ജോയിന്‍ ചെയ്യാന്‍ സാധിച്ചില്ല. ഉടന്‍ നാട്ടിലെത്തുമെന്ന് മകന്‍ പറഞ്ഞിരുന്നു- പിതാവ് ഉപേന്ദ്ര പറഞ്ഞു.

തങ്ങള്‍ക്കും സന്തോഷമുണ്ടായിരുന്നു
മൂന്ന് വര്‍ഷത്തിന് ശേഷം അവനോടൊപ്പം താമസിക്കാന്‍ കഴിയുമെന്നതില്‍ തങ്ങള്‍ക്കും സന്തോഷമുണ്ടായിരുന്നു. യുവത്വം കടന്നിട്ടില്ല. പക്ഷേ ഇന്ന് അവന്‍ മരിച്ചിരിക്കുന്നു. ശത്രുക്കള്‍ക്കെതിരെ പോരാടിയാണ് മരിച്ചത് എന്നതില്‍ സന്തോഷമുണ്ട്- മുന്‍ എസ്ബിഐ ഉദ്യോഗസ്ഥനായ പിതാവ് ഉപേന്ദ്ര പറഞ്ഞു.












Click it and Unblock the Notifications