കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്തിയും തള്ളിയും പരസ്പരം ഏറ്റുമുട്ടി സൈനികർ; ഇന്ത്യ-ചൈന സംഘർഷ വീഡിയോ പുറത്ത്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഗാൽവൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച് ഇപ്പോവും വ്യക്തമായ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല. 20 ഇന്ത്യൻ സൈനികരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 76 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതിർത്തി തർക്കത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ തുടരുന്നതിനിടെ സൈന്യങ്ങൾ തമ്മിൽ ഏറ്റമുട്ടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തള്ളിമാറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്.

മിണ്ടാതെ കേന്ദ്രസർക്കാർ

മിണ്ടാതെ കേന്ദ്രസർക്കാർ

ജൂൺ 15ന് രാത്രിയോടെയാണ് ഗാൽവാൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. അതിർത്തിയിൽ ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാൻ ഇന്ത്യൻ സൈന്യം ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായെന്ന തരത്തലിലാണ് റിപ്പോർട്ടുകൾ. എന്നാൽ ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.

രണ്ടാം ഘട്ട ചർച്ച

രണ്ടാം ഘട്ട ചർച്ച

ഇന്ത്യയുടെ അതിർത്തി ആരും കടന്നിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി നൽകിയ വിശദീകരണം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ സമാധാനപമായി ചർച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കമാണ് ഇരു രാജ്യങ്ങളും നടത്തുന്നത്. സൈനിക തലത്തിൽ രണ്ടാം ഘട്ട ചർച്ചകൾ തിങ്കളാഴ്ച തുടക്കമായിട്ടുണ്ട്.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

അതിനിടെ അതിർത്തിയിലെ സൈനികരുടെ ഏറ്റുമുട്ടൽ എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ചൈനീസ് സൈനികരോട് മടങ്ങിപോക്കാൻ ഇന്ത്യൻ സൈന്യം ആവശ്യപ്പെടുന്നതാണ് വീഡിയോ. എന്നാൽ ചൈനീസ് സൈന്യം ഇതിന് തയ്യാറാകുന്നില്ല. ഇതോടെ വാക്കേറ്റം കൈയ്യാങ്കളിയിൽ കലാശിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam
പരസ്പരം ഏറ്റുമുട്ടി

പരസ്പരം ഏറ്റുമുട്ടി

5.30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നാലോ അഞ്ചോ ചൈനീസ് സൈനികരോടാണ് ഇന്ത്യൻ സൈന്യം കയർക്കുന്നത്. പരസ്പരം ഉന്തുന്നതും തള്ളുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. അതേസമയം വീഡിയോയിൽ തീയതിയോ സമയമോ തുടങ്ങിയ വിവരങ്ങൾ ഒന്നും തന്നെ ഇല്ല. അതേസമയം മാസ്ക് ധരിച്ചാണ് സൈനികർ നിൽക്കുന്നത്.

മാസ്ക് ധരിച്ച് സൈനികർ

മാസ്ക് ധരിച്ച് സൈനികർ

അതുകൊണ്ട് തന്നെ ഇത് വളരെ അടുത്ത കാലത്ത് ഉണ്ടായ സംഭവമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഗാൽവാൻ അതിർത്തിയിൽ വെച്ച് ഉണ്ടായ ഏറ്റുമുട്ടൽ അല്ലെന്നാണ് വിദഗ്ദർ പറയുന്നത്. പ്രദേശത്തിന്റെ ഉപരിതല ദൃശ്യങ്ങളിൽ നിന്ന് സിക്കിമ്മിൽ നിന്ന് ഉണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാകാം ഇതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

സിക്കിലേതോ?

സിക്കിലേതോ?

മെയ് 5, 6 തീയതികളിൽ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനടുത്ത് വെച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീടാണ് മേഖലയിലെ പലയിടങ്ങളിലും സംഘര്‍ഷത്തിന്റെ വക്കിലെത്തിയത്.പിന്നാലെ മെയ് 9 ന് സിക്കിമിലും സൈന്യം തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ സിക്കിമിലെ നാക്കു ല സെക്ടറിലേതാകാമെന്നാണ് വിദഗ്ദർ പറയുന്നത്.

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

ഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നുഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നു

English summary
india-china faceoff; new video of army clashes out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X