കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റം ആരംഭിച്ചു; തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്സ്പ്രിംഗ്സ് ഏരിയയില്‍ ഇന്ത്യയും ചൈനയും സെപ്തംബര്‍ 12 നകം സൈനികരെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രസ്താവനയിലൂടെയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച കാര്യം അറിയിച്ചത്.
'ഇന്ത്യയിലെയും ചൈനയിലെയും കോര്‍പ്‌സ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള പതിനാറാം റൗണ്ട് ചര്‍ച്ചകള്‍ 2022 ജൂലൈ 17 ന് ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ നടന്നു. ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയെ അടിസ്ഥാനമാക്കി ഇരുപക്ഷവും പതിവായി ബന്ധം പുലര്‍ത്തിയിരുന്നു, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിന് ഇരുപക്ഷവും ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം, സെപ്തംബര്‍ 8-ന് 8.30 ന് ഈ മേഖലയിലെ പിന്‍വലിയല്‍ പ്രക്രിയ ആരംഭിച്ചു. 2022 സെപ്റ്റംബര്‍ 12-നകം പൂര്‍ത്തിയാകും.
ഘട്ടം ഘട്ടമായി ഈ മേഖലയിലെ ഫോര്‍വേഡ് വിന്യാസം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഇരുവശത്തുമുള്ള സൈന്യം അതത് പ്രദേശങ്ങളിലേക്ക് മടങ്ങിപോകും എന്നും പ്രസ്താവനയില്‍ പറയുന്നു.ഗോഗ്ര-ഹോട്സ്പ്രിംഗ്‌സ് പട്രോളിംഗ് പോയിന്റ് 15 ല്‍ നിന്ന് പിരിഞ്ഞുപോകാന്‍ തുടങ്ങിയതായി ഇന്ത്യന്‍, ചൈന സൈന്യങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണം.
ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനും ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനും സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?
'ഇരുരാജ്യങ്ങളും പ്രദേശത്ത് സൃഷ്ടിച്ച എല്ലാ താല്‍ക്കാലിക ടെന്റുകളും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പൊളിച്ച് പരസ്പരം പരിശോധിച്ചുറപ്പിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രദേശത്തെ ലാന്‍ഡ്ഫോം ഇരുവശത്തേയും സ്റ്റാന്‍ഡ്ഓഫിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് പുനഃസ്ഥാപിക്കും, ''വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍
ഈ മേഖലയിലെ എല്‍എസിയെ ഇരുപക്ഷവും കര്‍ശനമായി നിരീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും നിലവിലെ സ്ഥിതിയില്‍ ഏകപക്ഷീയമായ മാറ്റമൊന്നും ഉണ്ടാകില്ലെന്നും കരാര്‍ ഉറപ്പുനല്‍കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
ഗോഗ്ര - ഹോട്സ്പ്രിങ്‌സ് മേഖലയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റത്തോടെ ഇരു സൈന്യങ്ങളും ഡെസ്പാങ്ങില്‍ മാത്രമാണ് ഇനി നേര്‍ക്കുനേര്‍ ഉണ്ടാകുക. അതേസമയം ഉസ്ബെക്കിസ്ഥാനില്‍ അടുത്തയാഴ്ച ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും എത്തുന്നുണ്ട്.












Click it and Unblock the Notifications