കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ കൂടി അംഗീകരിച്ചു; അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഒമൈക്രോണ്‍ വകഭേദം ഉള്‍പ്പടെയുള്ള ഭീഷണി നിലനില്‍ക്കുന്നതിനിടെ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയത്.

ഇതോടൊപ്പം കൊവിഡിനെതിരായ ആന്റി- വൈറല്‍ ഡ്രെഗിനും കേന്ദ്രം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയത് . സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവോ വാക്‌സ് നിര്‍മ്മിച്ചത് . ബയോളജിക്കല്‍ ഇയുടെതാണ് കോര്‍ബെവാക്‌സിന്‍.

covid

ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിര്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ 'ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്‌സിന്‍' ആണ് കോര്‍ബെവാക്‌സ്, ആരോഗ്യമന്ത്രി പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇ എന്ന സ്ഥാപനമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിന്‍ ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അനുമതി നല്‍കിയതോടെ ഇന്ത്യയില്‍ ഇപ്പോള്‍ ആകെ എട്ട് വാക്‌സിനുകളാണ് നിലവില്‍ ലഭ്യമാകുന്നത് .

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
India Clears two more Covid 19 vaccines and anti-viral drug Molnupiravir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X