കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിന്റെ കശാപ്പുകാരന്‍ ജീവനോടെയുണ്ട്; ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തിനെതിരെ ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശം വിവാദത്തില്‍. ഇന്ത്യ പരാമര്‍ശത്തിനെതിര രംഗത്ത് വന്നു. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തരം താഴലാണ് ഇതെന്ന് ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയെ അധിക്ഷേപിക്കാനുള്ള യോഗ്യത പാകിസ്താനില്ല.

പാകിസ്താനിലെ തീവ്രവാദ നിര്‍മാണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ബിലാവല്‍ ഭൂട്ടോ മോദിക്കെതിരെ അധിക്ഷേ പരാമര്‍ശമാണ് നടത്തിയത്. നരേന്ദ്ര മോദിയെയും ബിന്‍ ബാദനെയും താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം.

1

ഒസാമ ബിന്‍ ലാദന്‍ മരിച്ച് കഴിഞ്ഞു. എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇപ്പോഴും ജീവിച്ചിരിപ്പിക്കുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അദ്ദേഹമമെന്നും ബിലാവല്‍ യുഎന്നില്‍ പരാമര്‍ശിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുള്ള മറുപടിയായിട്ടായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം വന്നത്.

ബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തുംബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തും

പാകിസ്താനാണ് തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജയശങ്കര്‍ തുറന്നടിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ അടക്കം പാകിസ്താനെതിരെ വിദേശകാര്യ മന്ത്രി രംഗത്ത് വന്നിരുന്നു. പാകിസ്താനെ സംബന്ധിച്ച് പോലും മോദിക്കെതിരായ പരാമര്‍ശം അവരുടെ ഏറ്റവും തരം താണ പരാമര്‍ശമാണെന്ന് ഇന്ത്യ തുറന്നടിച്ചു.

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

1971ലെ ഈ ദിനം പാകിസ്താന്‍ ഭരണാധികാരികള്‍ മറന്നുപോയെന്ന് തോന്നുന്നു. അവര്‍ അഴിച്ചുവിട്ട വിദ്വേഷത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും ഭാഗമായി തദ്ദേശീയരായ ബംഗാളികളും ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. എത്രയൊക്കെ കഴിഞ്ഞിട്ടും ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന കാര്യത്തില്‍ പാകിസ്താന്‍ ഒട്ടും മാറിയിട്ടില്ല.

അവര്‍ക്ക് തീര്‍ച്ചയായും ഇന്ത്യയെ അധിക്ഷേപിക്കാനുള്ള യോഗ്യതയില്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഒട്ടും മാന്യതയില്ലാത്ത ഈ പരാമര്‍ശം, അവര്‍ തീവ്രവാദികളെയും അവരുടെ പ്രോക്‌സികളെയും ഉപയോഗിക്കുന്നത് കൊണ്ടാണെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു.

ഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യംഒരു മാസത്തോളം ലോട്ടറി പേഴ്‌സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യം

വന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക്, മുംബൈ, പുല്‍വാമ, പത്താന്‍കോട്ട്, ലണ്ടന്‍, എന്നിവ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തിന്റെ ദുരിതം അനുഭവിച്ചവരാണ്. പാകിസ്താനിലെ പ്രത്യേക തീവ്രവാദ മേഖലയില്‍ നിന്നാണ് ഈ അക്രമങ്ങള്‍ ഉടലെടുത്തത്. അത് ലോകത്തെല്ലായിടത്തക്കും പടര്‍ന്നു. പാകിസ്താനില്‍ നിര്‍മിക്കുന്ന തീവ്രവാദം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇന്ത്യ പറയുന്നു.

പാകിസ്താന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയാക്കി ചിത്രീകരിക്കുന്നവരാണ്. ലഖ്വി, ഹാഫിസ് സയ്യിദ്, മസൂദ് അസ്ഹര്‍, സാജിദ് മിര്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കുന്ന രാജ്യമാണ് പാകിസ്താന്‍. യുഎന്‍ പട്ടികയിലുള്ള 126 തീവ്രവാദികളെ പാര്‍പ്പിക്കുന്ന മറ്റൊരു രാജ്യവും ലോകത്തില്ലെന്നും ഇന്ത്യ പറഞ്ഞു.

English summary
india condemns pak foreign minister bilaval bhuttos personal remarks against pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X