Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ ഭീതി 27 ജില്ലകളില്‍, ഇന്ത്യയില്‍ 33 കേസുകള്‍, പോസിറ്റിവിറ്റി നിരക്കില്‍ ആശങ്ക

ദില്ലി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത് ഭീതി പരത്തുന്നു. ഇതുവരെ രാജ്യത്ത് 33 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്തെ 27 ജില്ലകളില്‍ ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. കൊവിഡ് സാഹചര്യം എല്ലാ സംസ്ഥാനങ്ങളോടും വിലയിരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുകള്‍ പല സംസ്ഥാനങ്ങളിലും ഉയരുന്നതിലുള്ള ആശങ്ക ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചിരിക്കുകയാണ്. ജില്ലാ തലത്തിലുള്ള നിയന്ത്രണങ്ങള്‍ പുതിയ കേസുകളുടെ നിയന്ത്രണത്തിനായി ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

1

മൂന്ന് സംസ്ഥാനങ്ങളിലായിട്ടുള്ള എട്ട് ജില്ലകളില്‍ വലിയ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതായി ഭൂഷണ്‍ കത്തില്‍ പറയുന്നു. കേരളം, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് ഈ എട്ട് ജില്ലകള്‍ ഉള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ മൂന്ന് സംസ്ഥാനങ്ങളിലും പത്ത് ശതമാനത്തില്‍ അധികമാണ് പോസിറ്റീവ് നിരക്കുള്ളത്. ഇതാണ് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് നിര്‍ദേശം. ഏഴ് സംസ്ഥാനങ്ങളിലായി 19 ജില്ലകളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവിടെ അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ രണ്ടാഴ്ച്ചയായുള്ള കണക്കാണിത്.

ഏതെങ്കിലും ജില്ലയില്‍ കൊവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ധനവുണ്ടായാല്‍, പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചാല്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നും, കര്‍ശന നിയന്ത്രണങ്ങളിലൂടെ അതിനെ പ്രതിരോധിക്കണമെന്നും രാജേഷ് ഭൂഷണ്‍ പറയുന്നു. ടെസ്റ്റുകളും നിരീക്ഷണവും വര്‍ധിപ്പിക്കാനാണ്, സംസ്ഥാനങ്ങളിലെ ആരോഗ്യ അധികൃതരോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ശനിയാഴ്ച്ച 7992 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 393 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദില്ലിയില്‍ ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഒമൈക്രോണ്‍ കേസുകള്‍ 33 ആയി ഉയര്‍ന്നത്.

സിംബാബ്‌വെയില്‍ നിന്ന് ദില്ലിയിലെത്തിയ വ്യക്തിയുടെ ജെനോം സീക്വന്‍സിംഗ് നേരത്തെ നടത്തിയിരുന്നു. ഇയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാള്‍ നേരത്തെ ദക്ഷിണാഫ്രിക്കയിലേക്കും യാത്ര ചെയ്തിരുന്നു. ദില്ലിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് ഇയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ഒമൈക്രോണ്‍ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തന്നെ തുറന്നിട്ടുണ്ട്. വിദേശത്ത് നിന്ന് വന്ന 27 യാത്രികരുടെ ജെനോം സ്വീക്വന്‍സിംഗ് ഇതുവരെ നടത്തിയിട്ടുണ്ട്. ഇതില്‍ 25 സാമ്പിളുകളും നെഗറ്റീവാണ്. രണ്ട് കേസുകളാണ് പോസിറ്റീവ് ആയത്. അതേസമയം പൂനെയില്‍ ഒമൈക്രോണ്‍ ബാധിച്ച ഒന്നര വയസ്സുകാരി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരനും പ്രശ്‌നങ്ങളൊന്നുമില്ല. പിമ്പ്രി ചിഞ്ച്വാഡ് മേഖലയില്‍ നിന്നുള്ളവരാണ് രോഗികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+