രാജ്യത്ത് 24 മണിക്കൂറിനിടെ 11,499 പുതിയ രോഗികൾ..ആകെ മരണം 5,13,481 ആയി
ദില്ലി; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ ഇന്നും 10,000 ത്തിന് മുകളിൽ. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളിൽ 12.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,499 പേര്‍ക്കാണ്.നിലവില്‍ 121881 പേരാണ് ചികിത്സയിലുള്ളത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.28 ശതമാനമാണ്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 4,29,05,844 പേർക്കാണ്.

വെള്ളിയാഴ്ത 255 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആകെ എണ്ണം 5,13,481 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,598 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,22,70,482 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.52 ശതമാനം ആണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,36,133 പരിശോധനകള്‍ നടത്തി. ആകെ 76.57 കോടിയിലേറെ (76,57,35,314) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.36 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.01 ശതമാനമാണ്.
അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 3581 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. നിലവിൽ എട്ട് ശതമാനത്തിൽ താഴെയാണ് കൊവിഡ് കേസുകൾ.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ പുതിയ രോഗികൾ 973 ആണ്. 12 മരങ്ങളും സ്ഥിരീകരിച്ചു. കർണാടകത്തിൽ 628 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 507 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേസുകൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി കർഫ്യൂ ഒഴിവാക്കുന്നതിനും പൊതു ഇടങ്ങളിൽ പരിപാടികൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങളും പിൻവലിക്കാമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 28.29 ലക്ഷത്തിലധികം (28,29582) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 177.17 കോടി (1,77,17,68,379) പിന്നിട്ടു. 2,02,74,848 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 174.71 കോടിയോടടുത്ത് (1,74,71,26,630) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 11.80 കോടിയിലധികം (11,80,57,557) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
ആരോഗ്യത്തോടൊപ്പം ക്ഷേമത്തിനും ഊന്നൽ നൽകും; പ്രധാനമന്ത്രി
Recommended Video
ആരോഗ്യ രംഗം കൂടുതൽ ശക്തമാക്കുന്നതിന് ആരോഗ്യത്തോടൊപ്പം തന്നെ ക്ഷേമത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ബജറ്റനന്തര വെബിനാറിൽ സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ ഏഴ് വർഷമായി ആരോഗ്യ പരിരക്ഷാ സംവിധാനത്തെ പരിഷ്കരിക്കുന്നതിനുളള നടപടികൾക്കാണ് ബജറ്റ് ഊന്നൽ നൽകിയത്. ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ സമഗ്രമായ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ വിതരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിവ് പരിശോധനയ്ക്കും വാക്സിനേഷനും മറ്റുമായി ഇതുവരെ 85000-ലധികം കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications