രാജ്യത്ത് കൊവിഡ് വീണ്ടും കുതിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 46,951 പോസിറ്റീവ് കേസുകള്‍, ആശങ്ക
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവാണ് സംഭവിച്ചത്. 46,951 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യത്ത് ദിവസേനെ 40000 മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 21,180 പേര്‍ക്കാണ് രോഗമുക്തി നേടിയത്. 212 പേര്‍ മരിക്കുകയും ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ദില്ലി അടക്കം എട്ട് സംസ്ഥാനങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ദില്ലി സ്റ്റേറ്റ് ഡിസാറ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.
രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,16,46081 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇപ്പോള്‍ 3,34,646 സജീവ കേസുകളാണുള്ളത്. 1,59,967 പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 4,50,65,998 പേര്‍ക്ക് ഇതിനോടകം തന്നെ വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
അതേസമയം, കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി നേരിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കര്‍ണാടകയില്‍ ആരംഭിച്ചെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചത്.
രോഗത്തെ ചെറുക്കുന്നതിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് നമ്മളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നിയന്ത്രിക്കാന്‍ നാമെല്ലാവര്‍ക്കും കൈകോര്‍ക്കാം, കാരണം അടുത്ത മൂന്ന് മാസം നമുക്ക് നിര്‍ണായകമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications