കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും രാജ്യം കൊവിഡ് പിടിയിലേക്കോ? ; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 27 - നാണ് ആണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും യോഗം. രാജ്യത്തിന്റെ കൊവിഡ് സാഹചര്യവും സംസ്ഥാനങ്ങളുടെ കൊവിഡ് സ്ഥിതിയും യോഗത്തിൽ ചർച്ചയാകും.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഈ വിഷയത്തിൽ അവതരണം നടത്തും. വാർത്ത ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കോവിഡ് വൈറസിന്റെ വകഭേദമായ ഒമൈക്രോൺ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജനുവരി 13 പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

1

വീഡിയോ കോൺഫറൻസ് വഴി ആണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയത്. യോഗത്തിൽ ഇന്ത്യയുടെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകൾ പ്രകാരം, യോഗം ചേർന്ന ദിവസം ഇന്ത്യയിൽ 2,47,417 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ 5,488 കേസുകൾ ഒമൈക്രോൺ വകഭേദത്തിൽ നിന്നും റിപ്പോർട്ട് ചെയ്തതാണ്. അന്നത്തെ ദിവസം, രാജ്യത്തെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകൾ 3,63,17,927 ആയിരുന്നു.

'രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ, സിപിഎം കുടുംബമെന്നത് വസ്തുതാവിരുദ്ധം'; എംവി ജയരാജന്‍'രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ, സിപിഎം കുടുംബമെന്നത് വസ്തുതാവിരുദ്ധം'; എംവി ജയരാജന്‍

Recommended Video

cmsvideo
കോവിഡ്; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
2

അതേസമയം , നിലവിൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടക്കം റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇതിന്റെ ഭാഗമായി പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി അധികാരികൾ പുതിയ ഉത്തരവിറക്കി. സ്ഥിതി ഗതികൾ അറിയുന്നതിലേക്കായി ചേർന്ന് യോഗത്തിൽ ആയിരുന്നു തീരുമാനം.

3

കഴിഞ്ഞ ദിവസം ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മാസ്ക് ധരിക്കാത്തവർ 500 രൂപ ഇനി മുതൽ പിഴ നൽകേണ്ടി വരുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി യോഗത്തിൽ പറഞ്ഞിരുന്നു. കേസുകൾ ഉയരുന്ന സ്ഥിതി ആണെങ്കിലും സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കും. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അണുബാധ പടരുന്നത് തടയുന്നതിൻ വേണ്ടി ഉളള മാർഗ നിർദേശങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം പുറപ്പെടുവിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.


ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

4

കൊവിഡ് പരിശോധനകൾ വേഗത്തിൽ ആക്കേണ്ടതുണ്ടോ എന്നും യോഗം ചർച്ച ചെയ്തു. ദേശീയ തലസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വർധിപ്പിക്കാൻ സാധ്യത ഉണ്ടെന്നും വരും ദിവസങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം എന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. പുതുതായി 2593 പേർക്ക് രോഗം സ്ഥിരീകരിച്ചു.

5

ഇന്ന് കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ, ഇന്ത്യയിലെ ആകെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയർന്നു. ഞായറാഴ്ച പുറത്തു വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 15,873 ആണ്.

6

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.54 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിന് ഉളളിൽ 44 മരണങ്ങൾ ആണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഇതോടെ കൊവിഡ് ബാധിച്ച ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 5,22,194 ആയി ഉയർന്നു. 1755 രോഗികളാണ് കൊവിഡിൽ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,19,479 ആയി.

English summary
india covid: PM narendra Modi call Meeting With State CMs Over COVID 19 Cases In India On April 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X