കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ വിറച്ച് കര്‍ണാടക; കഴിഞ്ഞ ദിവസം 50000 കേസുകള്‍, പകുതി രോഗികളും ബംഗളൂരുവില്‍

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50000 കടന്നു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കൊവിഡ് കേസുകളില്‍ പകുതിയില്‍ അധികവും തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവിടെ അതി തീവ്ര വ്യാപനമാണ്.

covid

സംസ്ഥാനത്ത് 346 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 16,884 ആയി. നിലവില്‍ കര്‍ണാടകയില്‍ ആകെ കേസുകള്‍ 17.4 ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2,790, 2,335 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുമകുരു, മൈസുരു എന്നീ സ്ഥലങ്ങളാണ് കര്‍ണാടകയിലെ പ്രധാനപ്പെട്ട വ്യാപന കേന്ദ്രങ്ങള്‍. ഉഡുപ്പി 1,655, മാണ്ഡ്യ 1,621, ഹസ്സന്‍ 1,604, ദക്ഷിണ കന്നഡ 1,529, ബെംഗളൂരു റൂറല്‍ 1,033, ധാര്‍വാഡില്‍ 1,030, ചിക്കമഗളൂരുവില്‍ 1,009 കേസുകള്‍ എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. പത്തോളം ജില്ലകളില്‍ 500 വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
COVID-19: Fifth consignment carrying 545 oxygen concentrators arrives from US

346 മരണങ്ങളില്‍ ബല്ലാരിയും മാണ്ഡ്യയും 19 വീതവും ഉത്തര കന്നഡ, ശിവമോഗ, കലബുരഗി എന്നിവര്‍ക്ക് 15 വീതവും ഹസ്സന്‍ 11 ഉം ബിദാര്‍, ധാര്‍വാഡ് എന്നിവിടങ്ങളില്‍ എട്ട് വീതവുമാണ് മരിച്ചത്. കൊഡഗ്, കോപ്പല്‍, യാഡ്ഗിര്‍ എന്നിവയൊഴികെ മറ്റ് ജില്ലകളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 86 പേര്‍ യുകെ വേരിയന്റും, ആറ് പേര്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റ്, 62 പേര്‍ ഡബിള്‍ മ്യൂട്ടന്റ് എന്നീ വൈറസുകള്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

English summary
India Covid Update: 50000 New Covid Cases Reported In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X