Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 24 മണിക്കൂറിനിടെ 10,273 പേർക്ക് കൊവിഡ്; ടിപിർ 1 ശതമാനം

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,273 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ശനിയാഴ്ത 13,166 പേർക്കായിരുന്നു രോഗം. നിലവില്‍ 1,11,472. പേരാണ് ചികിത്സയിലുള്ളത്. രാജ്യത്താകെ ഇതുവരെ 4,29,16,117, പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.26 ശതമാനമാണ്.

ഇന്നലെ മരണസംഖ്യയും കുറഞ്ഞു. 243 പുതിയ മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 255 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചവരുടെ ആകെ എണ്ണം 243 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,439 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,22,90,921 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.54 ശതമാനം ആണ്.

c-1645847362.jpg -Properties Reuse Image

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,22,204 പരിശോധനകള്‍ നടത്തി. ആകെ 76.67 കോടിയിലേറെ (76,67,57,518) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.26 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.00 ശതമാനമാണ്.

കേരളം ഉൾപ്പെടേയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ കുറവാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 3262 പേർക്കായിരുന്നു കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.ഇതോടെ 32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ കേസുകൾ ഉയർന്നു. 839 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 10,000ത്തിൽ താഴെ മാത്രമാണ് ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 8 മരണവും സ്ഥിരീകരിച്ചിട്ടുണ്ട് .കർണാടകത്തിൽ 514 പുതിയ കേസുകളും 19 മരണങ്ങളും സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 480 പുതിയ രോഗികളാണ് ഉള്ളത്. 2 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 24.05 ലക്ഷത്തിലധികം (24,05,049) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 177.44 കോടി (1,77,44,08,129) പിന്നിട്ടു. 2,02,13,293 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 175.63 കോടിയോടടുത്ത്‌ (1,75,63,31,180 ) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

ഉപയോഗിക്കാത്ത 12.68 കോടിയിലധികം (12,68,63,307) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു.

അതേസമയം രാജ്യത്ത് മൂന്നാം തരംഗം അവസാനിച്ചെങ്കിലും ജൂൺ 22 ഓടെ ഇന്ത്യയിൽ കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്നാണ് ഐ ഐടി കാൺപൂരിലെ വിദഗ്ദർ പ്രവചിക്കുന്നത്. ജൂൺ 22 മുതൽ ഒക്ടോബർ 24 വരെ നാലാം തരം ഉണ്ടായേക്കുമെന്നാണ് പ്രവചനം. തരംഗത്തിന്റെ തീവ്രത, പുതിയ വകഭേദങ്ങളുടെ ആവിർഭാവം, വാക്സിനേഷൻ നില, ബൂസ്റ്റർ ഡോസുകൾ എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും ഇവർ പറയുന്നു. അതേസമയം മറ്റു പ്രധാനപ്പെട്ട വകഭേദങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ലെങ്കില്‍ ഈ വര്‍ഷത്തോടെ കൊവിഡ് മഹാമാരിക്ക് അന്ത്യമാകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+