Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 13,166 പേർക്ക് കൂടി കൊവിഡ്..24 മണിക്കൂറിനിടെ 302 മരണം..ചികിത്സയിൽ 1,34,235 പേർ

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,166 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,28,94,345 ആയി. നിലവില്‍ 1,34,235 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.31 ശതമാനമാണ്.

24 മണിക്കൂറിനിടെ 302 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവി‍ഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 5,13,226 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,22,46,884 ആയി.

coronavirus32-1593075132-1645032448.jpg -Properties

ദേശീയ രോഗമുക്തി നിരക്ക് 98.49% ആണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,30,016 പരിശോധനകള്‍ നടത്തി. ആകെ 76.45 കോടിയിലേറെ (76,45,99,181) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.48 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.28 ശതമാനമാണ്. അതേസമയം രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആശ്വാസ കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ കേരളത്തിൽ 4064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടി പി ആർ 7 ശതമാനാണ്. 9 മരണം കൂടി സ്ഥിരീകരിച്ചു.ഇനി 41,675 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,93,920), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,29,89,507) നല്‍കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മഹാരാഷ്ട്രയിൽ 1182 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 575 പേർക്കും കർണാടകത്തിൽ 588 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 32.04 ലക്ഷത്തിലധികം (32,04,426) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 176.86 കോടി (1,76,86,89,266) പിന്നിട്ടു. 2,02,13,293 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 173.22 കോടിയോടടുത്ത്‌ (1,73,59,44,160) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 11.02 കോടിയിലധികം (11,02,69,507) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.

അതേസമയം കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സാമൂഹി, സാംസ്കാരിക, മതപരമായ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. രാത്രി കർഫ്യൂ ഒഴിവാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    പ്രാദേശിക സാഹചര്യം സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷം സാമൂഹിക, കായിക, വിനോദ, അക്കാദമിക, സാംസ്കാരിക, മത പരിപാടികൾ, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ ഇളവ് പരിഗണിക്കാം.രാത്രി കർഫ്യൂ, പൊതു ഗതാഗതത്തിന്റെ പ്രവർത്തനങ്ങൾ,ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ, സ്പാകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കാം, സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.അതേസമയം സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി പാലിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പരിശോധനയും നിരീക്ഷണവും, ക്ലിനിക്കൽ മാനേജ്‌മെന്റ്, വാക്‌സിനേഷൻ എന്നിവയും സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+