രാജ്യത്ത് 24 മണിക്കൂറിനിടെ 15,102 പേര്‍ക്ക് കൊവിഡ്; 278 മരണം.. വാക്സിൻ വിതരണം 176.19 കോടി കടന്നു
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ ഇന്ന് നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 15,102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1,64,522പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.38 ശതമാനമാണ്. 278 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 5,12,622 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,377 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,21,89,887 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.42 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,83,438 പരിശോധനകള്‍ നടത്തി. ആകെ 76.24 കോടിയിലേറെ (76,24,14,018) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്1.80 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.28 ശതമാനമാണ്.
അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേസുകളിൽ വലിയ കുറവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച കേരളത്തിൽ 5691 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി.53,597 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 1084 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 767 പുതിയ കേസുകളാണ് കർണാടകത്തിൽ സ്ഥിരീകരിച്ചത്,. 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 788 കേസുകളാണ് സ്ഥിരീകരിച്ചത്. ടി പി ആർ 2 ശതമാനമാണ്.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 33.84 ലക്ഷത്തിലധികം (33,84,744) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 176.19 കോടി (1,76,19,39,020) പിന്നിട്ടു. 2,00,89,198 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 172.68 കോടിയോടടുത്ത് (1,72,68,90,400) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 10.98 കോടിയിലധികം (10,98,57,832) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം കോവിഡിന്റ പുതിയ വകഭേദമായ ഒമിക്രോൺ ബി എ 2 ഒമിക്രോണിനെക്കാൾ ഗുരുതരമല്ലെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ സാമ്പിളിനെ അടിസ്ഥാനമാക്കി, ബി എ 2 നെ അപേക്ഷിച്ച് ബി എ 1 ന്റെ തീവ്രതയിൽ ഒരു വ്യത്യാസവും കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയത്.
ഒമൈക്രോൺ ബിഎ 2 വകഭേദം വ്യാപകമായ ഡെൻമാർക്ക് പോലുള്ള രാജ്യങ്ങൾക്ക് പുതിയ കണ്ടെത്തൽ ഏറെ ആശ്വാസമാകും. അതേസമയം ബിഎ 1 വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ബിഎ 2 വകഭേദം വ്യാപിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചിട്ടുണ്ട്.
Recommended Video
അതേസമയം ലോകത്ത് കൊവിഡ് കേസുകളിൽ കുത്തനെ കുറയുകയാണ്. ഈ വർഷത്തോടെ കൊവിഡ് വകഭേദത്തിന് അന്ത്യം ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എന്നാൽ അതിനർത്ഥം കൊവിഡ് പൂർണമായും അപ്രത്യക്ഷമാകുമെന്ന് അല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇനിയും പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒമിക്രോൺ ലോകം മുഴുവൻ പടരുന്നതോടെ ഇനി ഇത്തരം പ്രധാനപ്പെട്ട രോഗപകർച്ച ഉണ്ടാകില്ലെന്നാണ് വിശ്വാസമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.












Click it and Unblock the Notifications