കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ ഉയരുന്നു..! ഓക്‌സ്ഫഡ് വാക്‌സിന്റെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണം ആഗസ്റ്റ് 22ന്

Google Oneindia Malayalam News

ദില്ലി: ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 22 ശനിയാഴ്ച മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ദിനത്തില്‍ നൂറ് കണക്കിന് പേരില്‍ വാക്‌സിന്‍ കുത്തിവയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്...

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam

വികസനം വേഗത്തിലാക്കും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ച് തരൂര്‍വികസനം വേഗത്തിലാക്കും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ച് തരൂര്‍

തിരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍

തിരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍

വാക്‌സിന്റെ നിര്‍മാതാക്കളായ ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് രാജ്യത്തെ മനുഷ്യരിലെ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍ വച്ചായിരിക്കും പരീക്ഷണം നടക്കുക. പ്രധാനമായും പൂനെ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം നടക്കുകയെന്ന് പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ ഹോം അഫേഴ്‌സ് അറിയിച്ചു.

1600ഓളം പേരില്‍

1600ഓളം പേരില്‍


ഏകദേശം 1600ഓളം പേരിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുക. ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് എടുത്ത സമയത്തേക്കാള്‍ കൂടുതല്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡിനെതിരെ പോരാടുന്നവര്‍ക്കുമാണ് ആദ്യം ലഭ്യമാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

ആദ്യം ഇന്ത്യയില്‍ എത്തുക

ആദ്യം ഇന്ത്യയില്‍ എത്തുക

അതേസമയം, ഇന്ത്യയില്‍ ആദ്യം എത്തുന്നത് ഓക്‌സഫഡിന്റെ കൊവിഡ് വാക്‌സിനായിരിക്കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അധികൃതര്‍ നല്‍കുന്ന വിവരമുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ ജനങ്ങള്‍ക്ക് നല്‍കാനാകുമെന്നാണ് പ്രതീക്ഷ.മറ്റ് വാക്സിനേക്കാള്‍ മനുഷ്യനിലെ പരീക്ഷണത്തില്‍ ഏറെ കുറേ മുന്നില്‍ നില്‍ക്കുന്നത് ഓക്സ്ഫഡ് സര്‍വകലാശാലയുടെതാണ്. വാക്സിന് അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ ഇന്ത്യയില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം ആരംഭിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

യുകെയിലെ പരീക്ഷണം

യുകെയിലെ പരീക്ഷണം

ഓക്സ്ഫഡിന്റെ വാക്സിന്‍ യുകെയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ശുഭ വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ആദ്യ ഡോസ് നല്‍കിയവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ടാം ബൂസ്റ്റര്‍ നല്‍കിയവര്‍ക്ക് അതിലും വേഗത്തിലാണ് ആന്റിബോര്‍ഡി പ്രതികരണം ഉണ്ടായത്. ഇന്ത്യയില്‍ ഈ വാക്സിന് നിര്‍മ്മാണ പങ്കാളിയുള്ളതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്സിന്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

 റഷ്യയുടെ വാക്‌സിന്‍

റഷ്യയുടെ വാക്‌സിന്‍

ഇതിനിടെ, റഷ്യയില്‍ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്താന്‍ വൈകിയേക്കും. വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്നുവെങ്കിലും ഇത് ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലെ ജനങ്ങളില്‍ ഇതിന്റെ ഫലപ്രാപ്തിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.

റഷ്യയുടേതല്ല..!! ഇന്ത്യയില്‍ ആദ്യമെത്തുക ഈ വാക്‌സിന്‍; പ്രതീക്ഷ ഉയരുന്നു, പരീക്ഷണങ്ങള്‍ അതിവേഗത്തിൽറഷ്യയുടേതല്ല..!! ഇന്ത്യയില്‍ ആദ്യമെത്തുക ഈ വാക്‌സിന്‍; പ്രതീക്ഷ ഉയരുന്നു, പരീക്ഷണങ്ങള്‍ അതിവേഗത്തിൽ

രാജധാനി, നേത്രാവതി എക്‌സപ്രസുകൾ സെപ്റ്റംബർ 10 വരെ റദ്ദാക്കി, കൊങ്കൺപാത ഒഴിവാക്കി മംഗളയും തുരന്തോയുംരാജധാനി, നേത്രാവതി എക്‌സപ്രസുകൾ സെപ്റ്റംബർ 10 വരെ റദ്ദാക്കി, കൊങ്കൺപാത ഒഴിവാക്കി മംഗളയും തുരന്തോയും

ബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നുബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നു

English summary
India Covid Vaccine Update: Phase 3 trials of Oxford Covid Vaccine in India will begin from saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X