മാര്‍ച്ചില്‍ മാത്രം 6 ഭൂകമ്പങ്ങള്‍: തീവ്രത നാലിന് മുകളില്‍; എന്താണ് സംഭവിക്കുന്നതെന്ന് അറിയാം

ദില്ലി: പാകിസ്താനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ വിറച്ച് ഇന്ത്യയും. ഒന്‍പത് പേരാണ് പാകിസ്താനില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. 6.8 തീവ്രതയുള്ള ഭൂകമ്പമായിരുന്നു ഇത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
180 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഇത് ആഞ്ഞടിച്ചതെന്ന് പാകിസ്താന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിരവധി രാജ്യങ്ങളില്‍ ഇതിന്റെ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, ഇന്ത്യ, എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
നിരവധി പേരാണ് പരിഭ്രാന്തിയോടെ തെരുവില്‍ ഒാടിയെത്തിയത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഈ തുടര്‍ച്ചയായുള്ള ഭൂകമ്പങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതിന് കാരണമുണ്ടെന്ന് ഭൗമ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു പശ്ചിമ ഹിമാലയത്തെയാണ് ഇതിന് കാരണക്കാരായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹിന്ദുകുഷ് മലനിരകള്‍ മുതല്‍ അരുണാചല്‍ പ്രദേശിന്റെ അവസാനം വരെയുള്ള മേഖല ലോകത്തെ ഏറ്റവും അപകടം പിടിച്ച സജീവ ഭൂകമ്പ പ്രഭവ കേന്ദ്രമാണ്. ഇതിലും ശക്തമായ ഭൂകമ്പം ഇനിയും ഉണ്ടായേക്കാം. ഭൂകമ്പങ്ങളെ പ്രവചിക്കാനാവില്ല. പക്ഷേ മേഖലകളെ തിരിച്ചറിയാം.
ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. വൈകാതെ തന്നെ അതിശക്തമായ ഭൂകമ്പത്തിന് പശിമ ഹിമാലയന്‍ മേഖല സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്. റിക്ടസ്‌കെയിലില്‍ എട്ടിന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂകമ്പമായിരിക്കും ഇതെന്നാണ് ഇവര്‍ പറയുന്നത്. ഭാവിയില്‍ ഈ ഭൂകമ്പം സംഭവിക്കാം.
ഇവിടെയുള്ള ഫോള്‍ട്ട് ലൈനുകളില്‍ വന്‍ തോതിലുള്ള ഊര്‍ജം ശേഖരിച്ച് വെച്ചിട്ടുണ്ട്. ടെക്ടോണിക് പ്ലേറ്റകളുമായി നിരന്തര സമ്പര്‍ക്കത്തിലൂടെയാണ് ഇത് സാധ്യമാകുക. ഇവ ശക്തമായ ഭൂചലനമായി പുറത്തേക്ക് വരുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്ത്യ ഭൂകമ്പത്തിന്റെ കാര്യത്തില്‍ ഒട്ടും സേഫല്ലെന്ന വ്യക്തം.
ഇന്ത്യയില്‍ നാല് ഭൂകമ്പ സജീവ മേഖലകളുണ്ട്. ഇവ ഏത് നിമിഷവും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. സോണ്‍ 1 തീവ്രത കുറഞ്ഞ ഭൂമികുലുക്ക മേഖലയാണ്. ഇത് കര്‍ണാടക മേഖലയിലാണ്. രണ്ടാമത്തേത് സോണ്‍ 2 ആണ്.
ഇതില്‍ കേരളം, ഗോവ, ലക്ഷദ്വീപുകള്‍ എന്നിവയാണ് ഉള്ളത് അതോടൊപ്പം പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ്, തമിഴ്‌നാട് എന്നിവ വരും. സോണ്‍ 3 മുതല്‍ ഭൂകമ്പങ്ങളുടെ തീവ്രത കൂടും. ഇതില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ദില്ലി-എന്‍സിആര്‍, സിക്കിം, യുപിയുടെ വടക്ക് ഭാഗം, ബീഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്രയുടെയും രാജസ്ഥാന്റെയും പശ്ചിമ തീരം എന്നിവ സജീവ മേഖലകളാണ്.
അതേസമയം ഏറ്റവും ഒടുവിലുള്ള കാറ്റഗറി സോണ്‍ 4 ആണ്. വടക്കന്‍ ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്തിലെ കച്ച്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവ വരെ സോണ്‍ ഫോറിലുണ്ട്. സര്‍വനാശം തന്നെ ഈ കാറ്റഗറിയിലുള്ളത് വന്നാല്‍ അറിയാം.












Click it and Unblock the Notifications