ഇന്ത്യയ്ക്ക് തിരിച്ചടിയായി വ്യാജ വാക്സിനേഷൻ കേന്ദ്രങ്ങൾ: കൊവിഡ് പ്രതിരോധത്തിന് തുരങ്കം വെക്കുന്നു
ദില്ലി: വ്യാജ വാക്സിനുകൾ ഇന്ത്യയിൽ കോവിഡിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു. മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ വ്യാജ വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്തിയത് ഇന്ത്യയെത്തന്നെ ഞെട്ടിച്ചിട്ടുണ്ട്. അനധികൃത കുത്തിവയ്പ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. കൊവിഡ് വാക്സിൻ ലഭിക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
അത്തരത്തിലുള്ള ഒരു കേസിൽ, 28 കാരനായ ദെബഞ്ചൻ ദെബ് ബിജെപി നേതാവ് ഉൾപ്പെടെ രണ്ടായിരത്തോളം പേർക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ട്. മുംബൈയിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി സംഘടിപ്പിച്ച ഒമ്പത് അനധികൃത വാക്സിൻ ക്യാമ്പുകളിൽ നിന്ന് 2,053 ജീവനക്കാർക്ക് വ്യാജ കൊവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

എല്ലാ വാക്സിൻ കുപ്പികളിലും പതിച്ചിട്ടുള്ള- കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ലേബലുകൾ എന്നിവ വ്യാജമാണെന്നും ഈ വാക്സിനുകളിൽ ആൻറിബയോട്ടിക് മരുന്നായ അമികാസിൻ അടങ്ങിയിരിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകശ്രമത്തിനും ഡെബിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
"ഞങ്ങൾ 330 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. കോവിൻ അപ്ലിക്കേഷനിൽ നിന്ന് വാക്സിൻ സ്വീകരിച്ചതായുള്ള ഒരു സന്ദേശം ലഭിക്കാതിരിക്കുമ്പോൾ തന്നെ നിങ്ങൾ സ്വീകരിച്ചിട്ടുള്ളത് ഒരു വ്യാജ വാക്സിനാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകളുമായി ഈ നടപടിയെടുക്കുന്ന ഞങ്ങൾ ബന്ധപ്പെട്ടുവെന്നാണ്, ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ ചൊവ്വാഴ്ച പ്രതികരിച്ചത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
വ്യാജ വാക്സിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ പശ്ചിമ ബംഗാളിലെ സർക്കാർ സ്വകാര്യ, സർക്കാർ ആശുപത്രികളിലൊഴികെ പ്രവർത്തിച്ച് വന്നിരുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. കൂടാതെ വാക്സിനേഷൻ ക്യാമ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യാനും ബംഗാൾ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Recommended Video
"ഈ സംഭവങ്ങളോടെ ജനങ്ങൾ ആശങ്കയിലായെന്നും വാക്സിനേഷൻ ക്യാമ്പുകൾ ശ്രദ്ധാപൂർവ്വം, കൂടുതൽ മുൻകരുതലുകളോടെ പുനരാരംഭിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുമെന്നും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കൊവിൻ ആപ്പിൽ വേണ്ടത്ര സ്ലോട്ടുകളില്ലാത്തതും വാക്സിൻ രജിസ്ട്രേഷനുള്ള നടപടി ക്രമങ്ങൾ മൂലം വലഞ്ഞ ജനങ്ങളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാവുന്നത്. ഈ അവസരം ഇത്തരം ക്രിമിനൽ സംഘങ്ങൾ മുതലെടുക്കുകയും ചെയ്തിട്ടുണ്ട്.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications