Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർണായക തിരുമാനം; ഇന്ത്യയിൽ കൊവിഡ് ചികിത്സയ്ക്ക് റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കാം

ദില്ലി; കൊവിഡ് ചികിത്സയ്ക്കായി റെംഡിസിവിർ മരുന്ന് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി. ‌കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് അഞ്ച് ഡോസുകൾ നൽകാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നതെന്ന് ഡ്രഗ് കൺട്രോളർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അമേരിക്കന്‍ കമ്പനിയായ ഗിലെയാദ് സയന്‍സസിന്റെ ആന്റി വൈറല്‍ മരുന്ന് റെംഡിസിവിര്‍ കോവിഡ് രോഗികള്‍ക്ക് ഫലപ്രദമാണെന്ന് പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.വൈറസ് വ്യാപനം കുറയ്ക്കുന്നതോടൊപ്പം രോഗലക്ഷണങ്ങളും നിയന്ത്രിക്കാൻ റെംഡിസിവിറിനു സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.കഴിഞ്ഞ മാസം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു, കൂടാതെ ജാപ്പനീസ് ഹെൽത്ത് റെഗുലേറ്റർമാരുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

 4-remdesivir-1

അഞ്ച് ദിവസങ്ങളിലായി റെംഡിസിവർ നൽകിയ കൊവിഡ് രോഗികളിൽ ഭേദപ്പെട്ട മാറ്റം കണ്ടെത്താനായിട്ടുണ്ടെന്ന് ഗിലെയാദ് സയന്‍സസ് പറയുന്നു. അതേസമയം 10 ദിവസം മരുന്ന് പരീക്ഷണം നടത്തിയവരിൽ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ റെംഡിസിവിറിന്റെ ഉപയോഗം 10 ദിവസത്തേയ്ക്ക് നീട്ടുന്നതിനെ സിഡി എസ്സിഒ (സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രഗ് കണ്‍ട്രോളര്‍ ഓര്‍ഗനൈസേഷന്‍) എതിര്‍ത്തിരുന്നു.

യൂറോപ്യൻ, ദക്ഷിണ കൊറിയൻ അധികൃതരും റെംഡിസിവിറിന്റെ സാധ്യത പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയൻ ആരോഗ്യ അധികൃതർ മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. രണ്ട് വിപണികളിലും ഗിലെയാദിന് ഇതുവരെ റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടില്ല.

Recommended Video

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    ഇന്ത്യയിൽ നിലവിൽ 1,98,706 കൊവിഡ് രോഗികളാണ് ഉള്ളത്. 5598 പേർക്ക് രോഗം മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 204 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. 8171 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ ലോകത്ത് 6,288,167 പേർക്ക് രോഗം സ്ഥിരകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+