Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരവാദിത്തമില്ല, ആസൂത്രണമില്ല, വ്യക്തമായ പദ്ധതിയില്ല; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ മജുംദാർ

അവശ്യ മരുന്നുകൾ ശേഖരിക്കാൻ ഇപ്പോഴും സർക്കാരിന് പദ്ധതിയില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന രൂക്ഷ വിമർശനവുമായി പ്രമുഖ വ്യവസായിയും ബയോകോണിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്സനുമായ കിരൺ മജുംദാർ ഷാ രംഗത്ത്. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ നേരിടാൻ ഇന്ത്യ അവശ്യ മരുന്നുകളുടെ ഒരു ശേഖരിക്കണമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞതായി റെഡിഫ് റിപ്പോർട്ട് ചെയ്യുന്നു. യുവാക്കൾക്ക് അടിയന്തരമായി വാക്സിൻ നൽകാൻ ഞാൻ പല തവണയായി ആവർത്തിക്കുന്നു, എന്നാൽ ആരെങ്കിലും കേൾക്കുന്നുണ്ടോയെന്നും ബിസിനസ് സ്റ്റാൻഡേർഡിന് അനുവദിച്ച അഭിമുഖത്തിൽ അവർ ചോദിച്ചു.

Kiran mazumder

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിന് സർക്കാർ യാതൊരുവിധ ഉത്തരവാദിത്തവും കാണിച്ചില്ലെന്ന് പറഞ്ഞ അവർ ഇപ്പോഴും സർക്കാരിന് ആസൂത്രണവും വ്യക്തമായ പദ്ധതിയില്ലെന്നും ആരോപിച്ചു. അവശ്യ മരുന്നുകൾ ശേഖരിക്കാൻ ഇപ്പോഴും സർക്കാരിന് പദ്ധതിയില്ല. അത് എന്തുകൊണ്ടാണെന്ന് അറിയണമെന്നും കിരൺ മജുംദാർ ഷാ ആവശ്യപ്പെട്ടു.

താങ്ങുവില ഉറപ്പാക്കി സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോ ടെക്കിനോടും വാക്സിനുകൾ നിർമിക്കുന്നത് തുടരാൻ ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു. 'വാക്സിനുകൾ നിർമ്മിക്കുന്നത് തുടരുക, അവ അംഗീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും. സ്വകാര്യ മേഖല മുഴുവൻ റിസ്ക് എടുക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ സർക്കാരിനും ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ട്. ആരോഗ്യ പരിരക്ഷയിൽ ഞങ്ങൾ നിക്ഷേപം നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

''ഇത്രയും തീവ്രമായൊരു പകര്‍ച്ചവ്യാധി നേരിടാന്‍ മതിയായ ആശുപത്രി കിടക്കകളും ഓക്‌സിജനും നമുക്കില്ല. മതിയായ മനുഷ്യവിഭവശേഷിയില്ല. രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നമ്മുടെ കൈവശമില്ല. ഇതേപോലൊരു മഹാമാരി കാലത്ത് മരുന്നുകളും മറ്റ് കാര്യങ്ങളും സപ്ലെ ചെയ്യാന്‍ പറ്റുന്ന സംവിധാനം പോലും നമുക്കില്ല,"

റെംഡിസിവർ അടക്കമുള്ള കോവിഡ് മരുന്നുകൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും 24 മണിക്കൂറിൽ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നവയല്ലെന്നും അവർ പറഞ്ഞു. മെയ് അവസാനത്തോടെ മാത്രമേ ഇപ്പോൾ നിലവിലുള്ള ഡിമാൻഡിന് മരുന്നുകൾ എത്തൂ. സാധാരണ ഗതിയിലാകാൻ ജൂൺ മൂന്നാം വാരം വരെയെങ്കിലും സമയമെടുക്കും.

പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    India needs oxygen not PM's residency says Rahul gandhi | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+