രാജ്യം കൊവിഡിന്റെ മൂന്നാംതരംഗത്തിന്റെ പ്രാരംഭഘട്ടത്തിൽ: കുട്ടികളെ ബാധിക്കില്ലെന്ന് പഠനം
ചണ്ഡിഗഡ്: ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാംഘട്ടത്തിലാണെന്ന് പഠനം. കൂട്ടികളിൽ നല്ലൊരു ശതമാനത്തിലും കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ കൊവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ & റിസർച്ചിന്റെ ഡയറക്ടർ ഡോ. ജഗത് റാം പറഞ്ഞു. അതേ സമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗ വ്യാപനത്തിൽ ജാഗ്രത വേണമെന്നും കേന്ദ്രസർക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2700 കുട്ടികളിൽ ചണ്ഡിഗഡിലെ പിജിഐഎംഇആർ നടത്തിയ ഒരു സെറോസർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ കുട്ടികളെ അനുപാതമില്ലാതെ ബാധിക്കില്ലെന്ന് ഇത് കാണിക്കുന്നു. "ഏകദേശം 69 ശതമാനം മുതൽ 73 ശതമാനം വരെ കുട്ടികളിൽ ആന്റിബോഡികൾ രൂപപ്പെടുത്തിയിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്പിളുകൾ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമല്ലെന്ന് നമുക്കറിയാം അതിനാൽ കോവിഡ് -19 അണുബാധ മൂലം ആന്റിബോഡികൾ വികസിച്ച് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് കരുതരുതെന്നും പിജിഐഎംഇആർ ഡയറക്ടർ പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുന്നത് വൈകിയേക്കുമെന്നാണ് പിജിഐഎംഇആർ ഡയറക്ടർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാനും മാസ്ക് ധരിക്കാനും പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ, കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നീ മൂന്ന് കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. അതേ സമയം ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ 2021 സെപ്റ്റംബർ 13 ന് 75 കോടി പിന്നിട്ടിട്ടുണ്ട്. ഈ ദൌത്യത്തിന് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിന്റെ പേരിൽക്കൂടിയായിരുന്നു അഭിനന്ദനം.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാംതരംഗം ആരംഭിച്ചതോടെ രോഗബാധിതരാവുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 2021 മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിനുള്ളിൽ ഒന്ന് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവാണുണ്ടായത്. മാർച്ചിൽ 2.8 ശതമാനമായിരുന്നു കുട്ടികളിലെ രോഗബാധയെങ്കിൽ ആഗസ്റ്റിൽ ഇത് 7.04 ശതമാനമായി ഉയർന്നു. നൂറ് രോഗികളിൽ ഏഴ് പേർ കുട്ടികളെന്ന നിലയിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ ജാഗ്രത പാലിച്ചാൽ മതിയെന്നുമായിരുന്നു ഉന്നതാധികാര സമിതി മുന്നോട്ടുവെച്ച നിർദേശം.












Click it and Unblock the Notifications