അടുത്ത റിപ്ലബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത് 10 ലോകനേതാക്കള്‍!!!
ഇത്രയും ലോകനേതാക്കള്‍ പങ്കെടുക്കുന്നത് ചരിത്രത്തിലാദ്യം
ദില്ലി: 2018 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത് പത്ത് ലോകനേതാക്കള്‍. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ലോകനേതാക്കളാണ് അടുത്ത വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ബ്രൂണെ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്‌നാം, ലാവോസ് എന്നീ ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കന്‍മാരാണ് 2018 ലെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ലോകനേതാക്കള്‍ ഒരുമിച്ച് ഒരു റിപബ്ലിക് ദിന പരേഡില്‍ അതിഥികളായെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യ ശ്രമിച്ചു വരികയാണ്.

പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയായി അടുത്ത രാഷ്ട്രപതി എത്തുന്നതോടെ ആസിയാന്‍ രാജ്യങ്ങളുടെ നേതാക്കന്‍മാരെ അടുത്ത വര്‍ഷത്തെ റിപബ്ലിക് ദിന പരേഡിലേക്ക് ക്ഷണിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിക്കും.
എന്നാല്‍ ഇത്രയും ലോകനേതാക്കളെ ഒന്നിച്ച് അണിനിരത്തിക്കൊണ്ടുള്ള ഒരു റിപബ്ലിക് ദിന പരേഡ് സാധ്യമാണോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. 10 ലോകനേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു റിപബ്ലിക് ദിന പരേഡ് സാധ്യമല്ല. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അസാധാരണമായി വ്യക്തിത്വമുള്ളയാളാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍ സെക്രട്ടറി രാജീവ് സിക്രി പറയുന്നു.












Click it and Unblock the Notifications