Get Updates
Get notified of breaking news, exclusive insights, and must-see stories!

നയന്ത്രത്തിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് എസ് ജയശങ്കർ; ഇന്ത്യൻ നിലപാടിനെ പുകഴ്ത്തി റഷ്യ

ദില്ലി; തർക്കങ്ങൾ നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സർജെ ലവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്നും എസ് ജയശങ്കർ അഭിപ്രായപ്പെട്ടു.

aishankar23-1644640793-164880892

അതേസമയം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ കാതൽ തന്നെ സൗഹൃദം ആണെന്നായിരുന്നു സർജെ ലവ്റോവിന്റെ പ്രതികരണം. അന്താരാഷ്ട്ര പ്രശ്നങ്ങൾ യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. എന്താണഅ ഞങ്ങളുടെ നിലപാടെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾ ഒന്നും മറച്ചുവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഇന്ത്യ വിഷയത്തിൽ യാഥാർത്ഥ്യ ബോധത്തോടെയാണ് ഇടപടുന്നുവെന്നത് അഭിനന്ദാർഹമാണ്,ലവ്റോവ് പറഞ്ഞു.

ദില്ലിയിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതാണ് ലാവ്റോവ്. അദ്ദേഹം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.

യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധമേർപ്പെടുത്തിയ സാഹചര്യത്തിലാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് റഷ്യ ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം വിവിധ സൈനിക ഹാർഡ്‌വെയറുകളും എസ്-400 മിസൈൽ സംവിധാനങ്ങൾക്കുള്ള ഘടകങ്ങളും റഷ്യ സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ കൂടിക്കാഴ്ചയിൽ ഇന്ത്യ സമ്മർദ്ദം ചെലുത്തിയേക്കും.

Recommended Video

cmsvideo
    പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

    അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ബീജിംഗ് വിളിച്ചുചേർത്ത അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ലാവ്റോവ് ചൈന സന്ദർശിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. അതേസമയം യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ജർമ്മൻ വിദേശ, സുരക്ഷാ നയ ഉപദേഷ്ടാവ് ജെൻസ് പ്ലോട്ട്നർ എന്നിവരെല്ലാവരും ഇന്ന് ഇന്ത്യയിൽ എത്തുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+