Get Updates
Get notified of breaking news, exclusive insights, and must-see stories!

3,43,144 പുതിയ കേസുകൾ, 4000 മരണം; പിടിതരാതെ കോവിഡ്

2,40,46,809 പേരിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2,00,79,599 പേർ രോഗമുക്തി നേടി

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച ആഘാതം തുടരുന്നു. മൂന്ന് ലക്ഷത്തിന് മുകളിലാണ് ഇന്നും പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 3,43,144 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്. അതേസമയം ചികിത്സയിലായിരുന്ന 3,44,776 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതലാണ് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം.

covid 19

മരണസംഖ്യയും ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. കോവിഡ് മൂലം 4000 മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2,62,317 ആയി. 2,40,46,809 പേരിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2,00,79,599 പേർ രോഗമുക്തി നേടി. 37,04,893 പേരാണ് നിലവിൽ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത്.

അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തിയെണ്ണായിരം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി പതിനെട്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. പതിമൂന്ന് കോടിയിലധികം ആളുകൾ കൊവിഡ് മുക്തരായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. യു എസിൽ 5.98 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ പ്രതിദിന കണക്കിൽ ഇപ്പോൾ ഇന്ത്യയാണ് ഒന്നാമത്. ബ്രസീലിലും കോവിഡ് വ്യാപനം തുടരുകയാണ്. മരണനിരക്കും ഉയർന്ന് നിൽക്കുന്നു. രാജ്യത്ത് ഇതുവരെ ഒരു കോടി അമ്പത്തിനാല് ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.25 ലക്ഷം പേർ മരണപ്പെട്ടു.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം പൂർണമായും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക. വാക്സിനേഷൻ എടുത്തവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോൾ അറിയിച്ചു. ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

Recommended Video

cmsvideo
    ജില്ലകൾ തുറന്നാൽ മഹാദുരന്തം..2 മാസം അടച്ചിടേണ്ടി വരും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+