90 ശതമാനത്തോളം കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയില്ല? ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വിവാദം
ദില്ലി: ഇന്ത്യയിലെ കൊവിഡ് മരണങ്ങളില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വന്‍ വിവാദം. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറും. എന്നാല്‍ ഇന്ത്യയില്‍ 47.4 മില്യണ്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടായെന്ന് ലോകാരോഗ്യ സംഘടനയുടെ ഏകദേശ കണക്ക്. 2020നും 2021നും ഇടയിലാണിത്. അതേസമയം എല്ലാ രാജ്യങ്ങളിലും പൂര്‍ണമായ തോതിലല്ല മരണം റിപ്പോര്‍ട്ട് ചെയ്തത് എന്നതാണ് വാസ്തവം. ഇന്ത്യയെ ടാര്‍ഗറ്റ് ചെയ്തുള്ള ഈ റിപ്പോര്‍ട്ട് ഇതിനോടകം നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. കൊവിഡിന്റെ ആദ്യ രണ്ട് വര്‍ഷവും ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യാത്ത 90 ശതമാനത്തോളം മരണങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്താല്‍ മനസ്സിലാവുക. ലക്ഷകണക്കിന് മരണങ്ങള്‍ ഇത്തരത്തില്‍ വരും.
അതേസമയം ഇത്രയും കൊവിഡ് മരണങ്ങള്‍ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകില്ലെന്ന് ആരോഗ്യ വിദഗ്ധരും, ജനസംഖ്യാ വിദഗ്ധരും പറയുന്നു. ഇന്ത്യയില്‍ 2020ല്‍ ആദ്യ തരംഗത്തിന്റെ സമയത്ത് 8.3 ലക്ഷം കൊവിഡ് മരണം സംഭവിച്ചു എന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഇതേ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക മരണനിരക്ക് 1.49 ലക്ഷമാണ്. ഇത്രയും വലിയ വ്യത്യാസമാണ് ചര്‍ച്ചയാവുന്നത്. ആ വര്‍ഷം 81.2 ലക്ഷം പേര്‍ രാജ്യത്ത് മരിച്ചിരുന്നുവെന്നും, ഇത് പല രോഗങ്ങളാല്‍ മരിച്ച മൊത്ത കണക്കാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇത് വര്‍ഷങ്ങളായുള്ള ഡാറ്റ പ്രകാരം ശരിയാണ്. 83.5 ലക്ഷം ആളുകള്‍ ഓരോ വര്‍ഷവും കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം മരിക്കുന്നുണ്ട്.
അതായത് ഇന്ത്യയില്‍ 81.2 ലക്ഷം മരണം ഒരു വര്‍ഷത്തില്‍ സംഭവിക്കുകയും, അതില്‍ 8.3 ലക്ഷം പേരുടേത് കൊവിഡ് മരണമായി കാണുകയും ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നു. അങ്ങനെ വന്നാല്‍ 2020ല്‍ 73 ലക്ഷം പേര്‍ മാത്രമാവും കൊവിഡ് ഇതര രോഗങ്ങള്‍ വന്ന് മരിച്ചിട്ടുണ്ടാവുക. ഇന്ത്യയുടെ മൊത്തം മരണനിരക്ക് 2007 മുതല്‍ ഒരിക്കലും 80 ലക്ഷത്തിന് താഴെ പോയിട്ടില്ല. ഇത് വെച്ച് പരിശോധിക്കുമ്പോള്‍ വന്‍ പിഴവ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടിലുണ്ടെന്ന് വ്യക്തമാണ്. 2021ല്‍ 39.1 ലക്ഷം കൊവിഡ് മരണങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. അതായത് ലോകത്ത് മുഴുവനുമുള്ള മരണങ്ങളേക്കാള്‍ നാല് ലക്ഷം കൂടുതലാണ്.
2021ല്‍ 3.32 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രണ്ടാം തരംഗത്തിന്റെ സമയത്താണ്. അതായത് 92 ശതമാനത്തോളം കൊവിഡ് മരണവും ആ വര്‍ഷം ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യാതെ പോയെന്നാണ് കണക്ക്. ആ സമയം കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് മരണത്തിന് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണം ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നില്ല. അതുകൊണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയി എന്നത് തെറ്റാണെന്ന് ഉറപ്പാണ്. പക്ഷേ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിലും കുറവാണെന്നും പറയേണ്ടി വരും. അതായത് ഗുജറാത്തില്‍ മരണനിരക്കിന്റെ പത്ത് മടങ്ങ് അധികം ആപ്ലിക്കേഷനുകളാണ് ഗുജറാത്തില്‍ വന്നിരിക്കുന്നത്. കേരളത്തിലാണെങ്കില്‍ കുറവും.