ഇന്ത്യ ഇനി സൗദിയുടേയും യുഎഇയുടേയും പുറകെ? റഷ്യയെ പൂട്ടി യുഎസ്..ക്രൂഡിൽ പുതിയ കളികൾ
അമേരിക്കയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ലോക നേതാക്കളുമായി ചർച്ചകൾ നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പല രാജ്യങ്ങളും താരിഫ് വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്നും ഇത് യുഎസ് വ്യാപാര കമ്മി ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.
'വൈറ്റ് ഹൗസ് ഇന്ന് തിരക്കിലായിരുന്നു. വ്യാപാര കരാറുകൾക്കായി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പല രാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിച്ചു. അവരെല്ലാം യുഎസിനെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു', ട്രംപ് പറഞ്ഞു. സൗത്ത് കൊറിയ 25 ശതമാനം താരിഫ് ഈടാക്കുന്നുണ്ട്. എന്നാൽ അത് കുറയ്ക്കാൻ അവർ തയ്യാറാണ്.എന്നാൽ അവർ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം എന്താണെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ട്. ഇതുപോലെ മറ്റു പല രാജ്യങ്ങളും താരിഫ് കുറയ്ക്കാൻ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. ഇത് വ്യാപാര കമ്മി കുറയ്ക്കാൻ സഹായിക്കും. ഇതിനെക്കുറിച്ചുള്ള പൂർണ്ണമായ റിപ്പോർട്ട് പിന്നീട് പുറത്തിറക്കും. തന്റെ ആവശ്യങ്ങൾ പരിഗണിച്ചതിന് നന്ദി. അമേരിക്കയെ വീണ്ടും മികച്ചതാക്കുക', ട്രംപ് പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. 'താരിഫുകൾ ചുമത്തിയെങ്കിലും ഇന്ത്യയുമായി ചർച്ചകൾ നടത്താൻ തയ്യാറാണ്. ഇന്ത്യ ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. നിലവിൽ
ഇന്ത്യയുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം', ട്രംപ് പറഞ്ഞു. ഇന്ത്യക്ക് 25 ശതമാനം താരിഫും റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് പിഴയും ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം നികുതി ചുമത്തുമെന്നാണ് യുഎസ് നേരത്തേ അറിയിച്ചിരുന്നു. ഇതിൽ മാധ്യമങ്ങൾ വ്യക്തത തേടിയപ്പോൾ മറുപടി ഇങ്ങനെ-'ഞങ്ങൾ ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്. ബ്രിക്സ് എന്നൊരു കൂട്ടായ്മയുണ്ടല്ലോ, അത് അമേരിക്കയ്‌ക്കെതിരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഇന്ത്യ അതിൽ അംഗമാണെന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. ഇത് ഡോളറിന് മേലുള്ള ആക്രമണമാണ് ഇത്. അത് അംഗീകരിക്കാൻ സാധിക്കില്ല',
നരേന്ദ്ര മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നാൽ അതും ഇന്ത്യയുമായുള്ള വ്യാപാരവും തമ്മിൽ യാതൊരു ബന്ധവുമില്ല.
ഇന്ത്യ ഒരുപാട് ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് വിൽക്കുന്നുണ്ട്. എന്നാൽ അമേരിക്കയിൽ നിന്ന് വാങ്ങുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ താരിഫ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. യുഎസ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യക്ക് 41.18 ബില്യൺ ഡോളറിൻ്റെ വ്യാപാര നേട്ടമിണ്ടായി. ഇപ്പോൾ അത് വേണ്ടെന്ന് വെയ്ക്കാനാണ് അവരുടെ നീക്കം. എന്താണ് സംഭവിക്കുകയെന്ന് നോക്കാം.
കരാർ ഈ ആഴ്ച അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഒന്ന് അമേരിക്കയെ സംബന്ധിച്ച് പ്രധാന ദിവസമാണ്. പണം രാജ്യത്തേക്ക് ഒഴുകിയെത്തും, ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് വ്യാപാരക്കരാർ; ഇന്ത്യക്ക് കനത്ത തിരിച്ചടി
യുഎസ് താരിഫുകളും പിഴകളും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചേക്കും. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. നിലവിൽ 40 ഓളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും കുറഞ്ഞ വിലയിൽ ലഭിക്കുന്ന റഷ്യൻ എണ്ണയെ ആണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 36 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്.
ക്രൂഡ് ഓയിലിന്റെ വില ബാരലിന് 10 ഡോളർ വർധിച്ചാൽ ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതി ഏകദേശം 13-14 ബില്യൺ ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം റഷ്യയ്ക്കെതിരായ നിലപാട് യുഎസ് കടുപ്പിച്ചാൽ സൗദിയും യുഎഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ഇന്ത്യ കൂടുതലായി ആശ്രയിക്കേണ്ടി വന്നേക്കും.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25% താരിഫും പിഴയും ഏര്‍പ്പെടുത്തുന്നതിന്റെ ആഘാതം ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും, അതിന്റെ ആഘാതം വിലയിരുത്തുന്നതിനായി എല്ലാ ആഭ്യന്തര പങ്കാളികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അറിയിച്ചു.
-
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ്












Click it and Unblock the Notifications