മലേറിയ മരുന്നില്ല, പകരം യുഎസ്സില്‍ നിന്ന് വാക്‌സിന്‍, ഇന്ത്യ പരീക്ഷണത്തിനൊരുങ്ങുന്നു,വില ഞെട്ടിക്കും
ദില്ലി: ഇന്ത്യ മലേറിയ മരുന്നായ ഹൈഡ്രോക്‌സ്‌ക്‌ളോറോക്വീന്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ ഉയര്‍ന്ന ആശങ്കയാണ്, ഇനി എന്ത് മരുന്നാണ് നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നതെന്ന്. അതിനായി ഇന്ത്യ തയ്യാറെടുത്ത് കഴിഞ്ഞു. പുതിയൊരു മരുന്നിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. റെംഡിസിവിര്‍ എന്ന പരീക്ഷണ മരുന്ന് കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിനുള്ള ഒരുക്കല്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ നടക്കുന്നുണ്ട്.
അതേസമയം ഏറ്റവും സുപ്രധാനമായ കാര്യം ഈ മരുന്ന് അമേരിക്കയില്‍ നിന്ന് എത്തുന്നത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യ നല്‍കിയ ഉപകാരത്തിന് പ്രത്യുപകാരമായി ഈ മരുന്ന് യുഎസ് എത്തിച്ച് നല്‍കുന്നുവെന്ന് പറയാം. പക്ഷേ അമേരിക്ക ഇല്ലെങ്കില്‍ ചൈനയും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അവരെയും ആശ്രയിക്കാം. ഈ അവസരത്തില്‍ യുഎസ് റെംഡിസിവിറിനെ ഗെയിം ചേഞ്ചറായി കാണുന്നില്ല.

പരീക്ഷണം വന്‍ വിജയം
അമേരിക്കയിലെ പ്രസിദ്ധ പരീക്ഷണ കമ്പനിയായ ഗിലിയഡ് സയന്‍സിന്റെ പരീക്ഷണ മരുന്നാണ് റെംഡിസിവിര്‍. കഴിഞ്ഞ ദിവസം ഈ മരുന്ന് കൊറോണവൈറസിനായി പരീക്ഷിച്ചിരുന്നു. 53 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളില്‍ ശ്വസന സംബന്ധമായ പ്രശ്‌നമുള്ള കോവിഡ് രോഗികളിലായിരുന്നു പരീക്ഷണം. ഇത് വലിയ വിജയമായിരുന്നു. 18 ദിവസം കൊണ്ട് ഇതില്‍ 68 ശതമാനം രോഗികളുടെയും നില മെച്ചപ്പെട്ടിരിക്കുകയാണ്. വെന്റിലേഷനില്‍ ഉണ്ടായിരുന്ന 30 രോഗികളില്‍ 17 പേര്‍ക്ക് ഈ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമെന്ന അവസ്ഥയിലാണ്.

ഇന്ത്യ പറയുന്നത്
റെംഡിസിവിര്‍ നേരത്തെ എബോള പടര്‍ന്നപ്പോള്‍ പ്രതിരോധ മരുന്നായി ഉപയോഗിച്ചിരുന്നു. ചിലയിടത്ത് ഇത് വിജയിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായി വിജയിച്ചിരുന്നില്ല. അടുത്തിടെ ഗിലിയഡിന്റെ മരുന്ന് വിജയകരമാണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവ ഇറക്കുമതി ചെയ്യാനായി തീരുമാനിച്ചത്. ഐസിഎംആര്‍ ഡയറക്ടര്‍ രാമന്‍ ഗംഗകേദ്കര്‍ ഈ മരുന്ന് ഉപയോഗിക്കുമെന്ന് സൂചിപ്പിച്ചു. ഉടന്‍ തന്നെ രോഗികളില്‍ പരീക്ഷണം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയ്ക്കും ഇത് തന്നെയാണ് നിര്‍ദേശിച്ചതെന്ന് ഇന്ത്യ പറയുന്നു.

വിജയിക്കുക ഇങ്ങനെ
കൊറോണവൈറസ് ശരീരത്തിനുള്ളില്‍ കയറിയാല്‍ രൂപമാറ്റം സംഭവിക്കും. റെംഡിസിവിറിന് ഇത് തടയാനുള്ള കഴിവുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ വൈറസിനെ പ്രതിരോധിക്കുക എളുപ്പമാണ്. അതേസമയം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന പല രോഗികളിലും റെംഡിസിവിര്‍ വിജയിച്ചതായി കണ്ടെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഒരു രാജ്യവും ഈ മരുന്നിനെ ആശ്രയിക്കുന്നില്ല. തുടക്കത്തില്‍ തന്നെ ഗിലിയഡിന്റെ മരുന്നിനെ ആശ്രയിച്ചാല്‍ ഈ മരുന്നിന് ക്ഷാമം നേരിടുന്നതിന് മുമ്പ് ഇന്ത്യക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.

പ്രശ്‌നങ്ങളും ധാരാളം
മലേറിയ വാക്‌സിനെ പോലെ റെംഡിസിവിറിനും സൈഡ് എഫക്ടുകള്‍ ധാരാളമാണ്. ഈ മരുന്ന് ഉപയോഗിച്ച ഒരു ഡസനില്‍ അധികം പേര്‍ക്ക് പലവിധ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുള്ള പരിഭ്രാന്തി, വൃക്കരോഗം, മറ്റ് അവയങ്ങളെ താളം തെറ്റിക്കുക, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ മരണപ്പെടാന്‍ വരെ സാധ്യതയുണ്ട്. 68 ശതമാനം രോഗികളിലും ഈ മരുന്ന് വിജയിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴത്തെ പരീക്ഷണം മനുഷ്യശരീരത്തില്‍ ഈ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കും എന്നതിന്റെ നിരീക്ഷണം മാത്രമാണ്. അല്ലാതെ ആശുപത്രികളില്‍ തുടര്‍ച്ചയായി ഉപയോഗിക്കില്ല.

യുഎസ് മുതലെടുക്കുമോ?
യുഎസ് ഈ മരുന്ന് വിട്ടുതരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. നേരത്തെ മലേറിയ മരുന്നിന്റെ കാര്യത്തില്‍ അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് പുറമേ ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ യുഎസ്സിലേക്ക് കടത്തുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ മേഖലയില്‍ ആവശ്യമുള്ള ഉപകരണങ്ങളും മരുന്നുകളും അമേരിക്ക സ്റ്റോക് ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ ഈ മരുന്ന് ഇന്ത്യ വിട്ടുനല്‍കാന്‍ സാധ്യതയില്ല. അതിന് പുറമേ യുഎസ് ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ ടാബ്ലെറ്റുകളാണ് ഇന്ത്യ നല്‍കിയത്.

ഇന്ത്യയ്ക്ക് പ്രതീക്ഷ മാത്രം
ഇന്ത്യ ഒരു തരത്തിലും ഈ മരുന്നില്‍ ആശങ്ക പുലര്‍ത്തുന്നില്ല. റെംഡിസിവിര്‍ ഉപയോഗിച്ച് ചികിത്സ നല്‍കിയ രോഗികളില്‍ പകുതി പേര്‍ ആശുപത്രി വിട്ടിരിക്കുകയാണ്. എന്നാല്‍ 13 പേര്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരില്‍ മരണനിരക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വെന്റിലേറ്ററില്‍ ഇരുന്ന 18 ശതമാനം പേരും മരിച്ചു. മരുന്ന് നല്‍കിയ 53 പേരില്‍ പകുതി പേര്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ സ്വീകരിക്കുന്നവരായിരുന്നു. നാല് പേര്‍ക്ക് ഹൃദയസംബന്ധിയായ അസുഖങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്ക് പത്ത് ദിവസത്തോളമാണ് മരുന്ന് നല്‍കിയത്. ഇവര്‍ക്ക് മറ്റ് ചികിത്സയൊന്നും ഫലിക്കില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്.

പരീക്ഷണം ഇങ്ങനെ
പത്ത് ദിവസം 200 മില്ലിഗ്രാം എന്ന ഡോസിലാണ് റെംഡിസിവിര്‍ കൊറോണ രോഗികള്‍ക്ക് നല്‍കുക. അതേസമയം ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് ഈ മരുന്ന് ഇന്ത്യ പരീക്ഷിക്കുക. അതേസമയം വളരെ തുച്ഛമായ വിലയാണ് ഈ മരുന്നിന് ഉള്ളത്. ഒരു ഡോളറാണ് വില. ഇത് അമേരിക്കയിലെ നിരക്കാണ്. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഈ മരുന്നിന് ഇനിയും വില കുറയും. ഇന്ത്യയില്‍ ഗിലിയഡ് ഉല്‍പ്പാദനത്തിനും ശ്രമിക്കുന്നുണ്ട്. വേണ്ടത്ര ഉല്‍പ്പാദനം നടക്കുന്നില്ലെന്ന് ഗിലിയഡ് പറഞ്ഞു. നിര്‍മാണ യൂണിറ്റുകളുടെ കുറവാണ് പ്രശ്‌നം. അന്താരാഷ്ട്ര വിപണിയില്‍ വേണ്ടത്ര മരുന്നുകളെത്താന്‍ ഒരു വര്‍ഷത്തോളം എടുത്തേക്കും.












Click it and Unblock the Notifications