കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മയില്‍ ജനം ആശങ്കയിലെന്ന് സര്‍വ്വെ; എങ്കിലും മോദിയില്‍ പ്രതീക്ഷ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്കയുള്ള പ്രധാന വിഷയം തൊഴിലില്ലായ്മയാണെന്ന് ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വെ. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ സര്‍വ്വെ പ്രകാരം 32 ശതമാനം ആളുകള്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. 19 സംസ്ഥാനങ്ങളിലെ 12141 പേരിലാണ് സര്‍വ്വെ നടത്തിയത്. ഏത് കാര്യത്തിലാണ് നിങ്ങള്‍ ആശങ്കാകുലരാകുന്നത് എന്നായിരുന്നു ചോദ്യം.

Modi

സാമ്പത്തിക വിഷയമാണ് പലരും ഉന്നയിച്ചത്. ഇതില്‍ എടുത്തുപറഞ്ഞത് തൊഴിലില്ലായ്മയാണ്. പിന്നീട് കര്‍ഷകരുടെ പ്രതിസന്ധിയാണ് ആളുകള്‍ ചൂണ്ടിക്കാട്ടിയത്. മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലും ജനം ആശങ്ക പ്രകടിപ്പിച്ചുവെന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

2017-18 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാല്‍ 2018-19 വര്‍ഷത്തിലെ കണക്ക് പ്രകാരം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനവും നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനവുമാണ്.

'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?

2014ല്‍ മോദി സര്‍ക്കാര്‍ പ്രധാനമായും വാഗ്ദാനം ചെയ്ത കാര്യങ്ങളിലൊന്ന് എല്ലാവര്‍ക്കും തൊഴില്‍ എന്നതായിരുന്നു. ഓരോ വര്‍ഷവും ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം നിറവേറ്റാന്‍ സാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇന്ത്യ ടുഡെയുടെ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്ന് 47 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

English summary
India most worried about unemployment; Mood of The Nation survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X