Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിപ്പുവും റാണാപ്രതാപും അടക്കം ലഡാക്കില്‍ ഇന്ത്യയുടെ 100 യുദ്ധടാങ്കുകള്‍.... ലക്ഷ്യം ചൈന?

ലഡാക്ക്: ജമ്മു കാശ്മീരിലെ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ 100 യുദ്ധ ടാങ്കുകള്‍ വിന്യസിപ്പിച്ചു. മഹാറാണാ പ്രതാപ്, ഔറംഗസേബ്, ടിപ്പു സുല്‍ത്താന്‍ എന്നീ മൂന്ന് റെജിമെന്റുകളാണ് ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിപ്പിച്ചത്. ഇന്ത്യന്‍ സൈന്യത്തിലെ പ്രധാനപ്പെട്ട മൂന്ന് റെജിമെന്റുകളാണ് ഇപ്പോള്‍ അതിര്‍ത്തി കാക്കാനായി ലഡാക്കിലെത്തിയിരിക്കുന്നത്.

ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് ഈ നീക്കം. ചൈനയുടെ ഭാഗത്ത് നിന്നുമുള്ള ഏത് നീക്കവും പ്രതിരോധിക്കാന്‍ വേണ്ടിയാണ് മൈനസ് 45 ഡിഗ്രി തണുപ്പിലും ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ സജീവമായിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധിനിവേശം വ്യക്തമായ പശ്ചാത്തലത്തിലാണ് ഇത്.

india-positions-tanks

1962 ലെ ചൈനയ്‌ക്കെതിരായ യുദ്ധത്തില്‍ മഹാറാണാ പ്രതാപ്, ഔറംഗസേബ്, ടിപ്പു സുല്‍ത്താന്‍ എന്നീ മൂന്ന് ടാങ്കുകള്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. എന്നാല്‍ തോല്‍വിയെത്തുടര്‍ന്ന് ഇവ പിന്‍വലിച്ചു. ഇപ്പോള്‍ വീണ്ടും ചൈന അതിര്‍ത്തിയില്‍ മൂന്ന് ടാങ്കുകളും എത്തിയിരിക്കുകയാണ്. കൂടുതല്‍ ടാങ്കുകള്‍ പ്രദേശത്ത് വിന്യസിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നാണ് വിവരം.

മൈനസ് 45 ഡിഗ്രി തണുപ്പില്‍ ഈ ടാങ്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ടാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനായി സൈന്യം കിണഞ്ഞു ശ്രമിക്കുകയാണ് എന്ന് കേണല്‍ വിജയ് ദലാല്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണിലേക്ക് കയറി റോഡുകളും മറ്റും നിര്‍മിക്കുന്ന ചൈനയുടെ നീക്കത്തെ അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് കേന്ദ്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+