Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് നാലാം ദിവസവും 2000 കടന്ന് കൊവിഡ് രോഗികള്‍; ദല്‍ഹിയില്‍ ടിപിആര്‍ കൂടുന്നു

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,527 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം സജീവ കേസുകള്‍ 15,079 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ 2,000 - ത്തിലധികം കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാം ദിവസമാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമാണ്. സജീവമായ കോവിഡ് കേസുകള്‍ 0.04% ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ 33 ആണ്.

കേരളത്തില്‍ 31 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്-19 രോഗമുക്തി നിരക്ക് നിലവില്‍ 98.75% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,656 പേര്‍ക്ക് രോഗം ഭേദമായി പ്രാപിച്ചു. ആകെ രോഗം ഭേദമായവരുടെ എണ്ണം 4,25,17,724 ആയി. ഇതുവരെ 83.42 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,179 ടെസ്റ്റുകളാണ് നടത്തിയത്. രാജ്യ വ്യാപകമായുള്ള വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 187.46 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

1

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 11 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 7,08,953 ആയി ഉയര്‍ന്നു. വെള്ളിയാഴ്ചയാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ മരണസംഖ്യ 11,889 ആയി തുടരുന്നു. ഡല്‍ഹിയോട് ചേര്‍ന്നുള്ള ഗൗതം ബുദ്ധ് നഗറില്‍ വെള്ളിയാഴ്ച 107 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ജില്ലയില്‍ സജീവമായ അണുബാധകളുടെ എണ്ണം 500 കടന്നതായി അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ സജീവമായ കേസുകളുടെ എണ്ണം 569 ആണ്.

2

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗൗതം ബുദ്ധ നഗറില്‍ നിന്ന് വ്യാഴാഴ്ച 107 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഈ കാലയളവില്‍ 75 രോഗികളും സുഖം പ്രാപിച്ചു. ജില്ലയില്‍ ഇതുവരെ 99,475 പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 98,416 ആണ്. ഡല്‍ഹിയില്‍ ഇന്നലെ 1,042 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഫെബ്രുവരി 10 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണിത്. പോസിറ്റീവ് നിരക്ക് 4.64 ശതമാനം ആണ്. ഇന്നലെ രണ്ട് പേര്‍ കൂടി അണുബാധ മൂലം മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

3

അതേസമയം, പൊതുസ്ഥലങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. സ്വകാര്യ കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. അതേസമയം ചില സംസ്ഥാനങ്ങളില്‍ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ല. 1% ല്‍ താഴെ ഐ സി യു പ്രവേശനങ്ങളോ വെന്റിലേറ്ററോ ഓക്‌സിജന്‍ പിന്തുണയോ ആവശ്യമുള്ള ആളുകളേ ഉള്ളൂ എന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശന നിരക്ക് വളരെ കുറവായി തുടരുന്നു.

4

അണുബാധയ്ക്കെതിരെ ജാഗ്രത പാലിക്കണം, പക്ഷേ പരിഭ്രാന്തരാകേണ്ടതില്ല. ഏപ്രില്‍ 21 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഹോം ഐസൊലേഷനിലോ ആശുപത്രി പരിചരണത്തിലോ ഉള്ള പ്രതിദിന പോസിറ്റീവ് കേസുകളില്‍ 0.66% ഓക്‌സിജന്‍ പിന്തുണ ആവശ്യമാണ്. 0.07% പേര്‍ക്ക് വെന്റിലേറ്റര്‍ പിന്തുണ ആവശ്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേസുകളില്‍ 0.08% ഐസിയുവിലെ രോഗികളാണ്.

എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+