കനേഡിയന്‍ പൗരന്മാര്ക്ക് 2 മാസത്തിന് ശേഷം ഇ വിസ സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസാ സര്‍വീസുകള്‍ പുനരാരംഭിച്ച് ഇന്ത്യ. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിസാ സര്‍വീസുകള്‍ ഇന്ത്യ പുനരാരംഭിക്കുന്നത്. സെപ്റ്റംബര്‍ 21നാണ് ഇന്ത്യ കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസാ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. ഇന്ത്യക്ക് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഒക്ടോബര്‍ ചില കാറ്റഗറികളില്‍ വരുന്ന വിസാ സര്‍വീസുകള്‍ കനേഡിയന്‍ പൗരന്മാര്ക്കായി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ടൂറിസ്റ്റ്, തൊഴില്‍, വിദ്യാര്‍ത്ഥി, സിനിമ, മിഷനറി, ജേണലിസ്റ്റ് വിസകള്‍ റദ്ദാക്കിയിരുന്നു.എല്ലാ കാറ്റഗറിയിലെയും വിസ സര്‍വീസുകളാണ് പുനരാരംഭിച്ചിരിക്കുന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ജി20 നേതാക്കളുടെ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ഇന്ത്യയുടെ തീരുമാനം.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് അദ്ദേഹം പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ പങ്കെടുക്കുന്നതിനാല്‍ കാനഡയുടെ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഇത് ആദ്യമായിട്ടാണ് ട്രൂഡോയും മോദിയും ഒരു പരിപാടിയില്‍ പങ്കെടുത്തത്. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.
യുഎസ് അടക്കം ഈ വിഷയത്തില്‍ കാനഡയ്ക്കാണ് പിന്തുണ നല്‍കിയത്. അതിര്‍ത്തി കടന്നുള്ള ആക്രമണം ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും, ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാനഡ തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്നും, അന്വേഷണത്തില്‍ അവരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യ എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ട്രൂഡോ ആരോപിച്ചിരുന്നത്. തീര്‍ത്തും അസംബന്ധമാണ് പരാമര്‍ശമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യ ആവശ്യപ്പെട്ട തെളിവുകള്‍ ഇതുവരെ കാനഡ നല്‍കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. അതേസമയം ജസ്റ്റിന് ട്രൂഡോ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ കടുപ്പിക്കുകയാണ് ചെയ്തത്.
വിയന്ന കണ്വെന്ഷന് പ്രകാരമുള്ള ധാരണ ഇന്ത്യ തെറ്റിച്ചിരിക്കുകയാണ്. നിരവധി നയതന്ത്രജ്ഞരെയാണ് അവര്‍ പുറത്താക്കിയിരിക്കുന്നതെന്നും, ഇത് നിയമവിരുദ്ധമായിട്ടാണെന്നും ട്രൂഡോ ആരോപിച്ചിരുന്നു. കാനഡ ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാനഡ ഇതുവരെ തെളിവുകളൊന്നും നല്‍കിയിട്ടില്ല. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കേണ്ടതുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications