കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യന്‍ പട്ടാളം; ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടി,ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയും നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയും ചെയ്യുന്ന പാകിസ്താന്‍ പട്ടാളത്തിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഇന്ത്യന്‍ പട്ടാളം. പാകിസ്താന്‍ നീക്കത്തിനു നേരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തിരിച്ചടിച്ചു. ശക്തായ ഷെല്ലാക്രമണവും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ഇന്തന്‍ പട്ടാളം ടാങ്ക് വേധ മിസൈല്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടിട്ടുണ്ട്. കുപാവാര സെക്ടറിന് എതിര്‍വശത്തുള്ള പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്..

ശക്തമായ താക്കീത്

ശക്തമായ താക്കീത്

ഫെബ്രുവരിയില മൂന്നാമത്ത ആഴ്ച്ച നടത്തിയ ആക്രമണത്തിന്‍റ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന പാകിസ്താന്‍ നിലപാടിനുള്ള ശക്തമായ താക്കീതാണ് മിസൈല്‍ ആക്രമണമെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് പ്രകോപനം

പാക് പ്രകോപനം

ഇന്ത്യയുടെ ഈ തിരിച്ചടിക്ക് പിന്നാലെ ഈ മാസം മുന്നാം തിയതിയും പാകിസ്താന്‍റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി. തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒന്നര മണിക്കൂറിലേറെ നീണ്ട് നിന്ന പ്രത്യാക്രമണം നടന്നിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു പാക് സൈനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

646 തവണ

646 തവണ

ഈ വര്‍ഷം ജനുവരി ഒന്നിനും ഫെബ്രുവരി 23നുമിടെ 646 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് കണക്ക്. അതിര്‍ത്തികളില്‍ 27 തവണയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റമുട്ടിയത്. നുഴഞ്ഞു കയറാന്‍ ശ്രമിച്ച 45 തീവ്രവാദികളെ വധിച്ചെന്നും സേനാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രൂക്ഷമായത്

രൂക്ഷമായത്

ജമ്മുകശ്മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞ് സംസ്ഥാനം പുനഃസംഘടിപ്പിച്ചതിന് ശേഷമാണ് നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം ഇത്രത്തോളം രൂക്ഷമായത്. അതേസമയം, ശൈത്യകാലം അവസാനിച്ചതോടെ വരുംദിവസങ്ങളില്‍ നുഴഞ്ഞുകയറ്റം വര്‍ധിക്കുമെന്ന കണക്ക് കൂട്ടലില്‍ അതിര്‍ത്തിയിലുടനീളം സേന കനത്ത ജാഗ്രയിലാണ്.

കപ്പലില്‍

കപ്പലില്‍

അതിനിടെ ചൈനയില്‍ നിന്നും പാകിസ്താനിലേക്ക് നീങ്ങിയ ചരക്ക് കപ്പലില്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉണ്ടെന്ന് പ്രതിരോധ ഗവേഷണ, വികസന കേന്ദ്ര സ്ഥിരീകരിച്ചു. ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തിന് സമീപം കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞ മാസം കപ്പല്‍ പിടിച്ചെടുത്തിരുന്നു.

 ടേക്ക് ഓഫ് എപ്പോഴാണ് പാര്‍വതിയുടെ പടമായത്; ഇസ്ലാമോഫോബിയ എന്താണെന്ന് അവര്‍ക്കറിയില്ലെന്ന് സംവിധായകന്‍ ടേക്ക് ഓഫ് എപ്പോഴാണ് പാര്‍വതിയുടെ പടമായത്; ഇസ്ലാമോഫോബിയ എന്താണെന്ന് അവര്‍ക്കറിയില്ലെന്ന് സംവിധായകന്‍

English summary
India retaliates with anti tank guided missiles against Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X