പാകിസ്താന്‍റെ ഓരോ മുക്കും ഇന്ത്യന്‍ മിസൈല്‍ മുനയില്‍, തിരിച്ചടി തടുക്കാന്‍ 'സൂപ്പര്‍ മിസൈല്‍ പരിച'

ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം പാകിസ്താനെ പ്രതിരോധിക്കും

ദില്ലി: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നിര്‍ണ്ണായകമായ നേട്ടമാകാന്‍ ഇന്ത്യ ബ്രഹ്മോസ് മിസൈലിന്റെ പരിധി വര്‍ധിപ്പിക്കുന്നു. റഷ്യയും ഇന്ത്യയും ചേര്‍ന്ന് ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് 300 കിലോമീറ്റര്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈലിന്റെ ശേഷി 600 കിലോമീറ്ററായി ഉയര്‍ത്തുന്നത്. ഇതോടെ അയല്‍രാജ്യമായ പാകിസ്താന്റെ ലക്ഷ്യം വയ്ക്കുന്ന പ്രദേശങ്ങളില്‍ കൃത്യമായി ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് കഴിയും.

മിസൈല്‍ പ്രതിരോധ സംവിധാനം. ഇന്ത്യയ്‌ക്കെതിരെയുള്ള പാകിസ്താന്റെ നീക്കങ്ങള്‍ എളുപ്പം തിരിച്ചറിയാനും കടന്നാക്രമിക്കാനും സഹായിക്കുന്നതാണ് റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം. പാകിസ്താന്റെ മുക്കും വ്യക്തമായി കാണാന്‍ സാധിക്കുന്നതാണ് റഷ്യ വികസിപ്പിച്ചെടുത്ത് ഇന്ത്യയ്ക്ക് കൈമാറാനിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം. ഒക്ടോബറില്‍ ഗോവയില്‍ വച്ച് നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വച്ചാണ് റഷ്യയില്‍ നിന്ന് എസ്എം 400 ട്രയംഫ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചിരുന്നു.

ബ്രഹ്മോസ് മിസൈലിനെ വെല്ലും

ബ്രഹ്മോസ് മിസൈലിനെ വെല്ലും

പര്‍വ്വത പ്രദേശങ്ങളിലുള്ള ഭീകരക്യാമ്പുകളും ഭീകരരുടെ ഒളിസങ്കേതങ്ങളും തകര്‍ക്കാന്‍ കഴിയുന്ന ബ്രഹ്മോസ് മിസൈലിന്റെ പരിധി 300 കിലോമീറ്റര്‍ മാത്രമാണ്. പാകിസ്താന്റെ എല്ലാ ഭാഗങ്ങളും ലക്ഷ്യം വയ്ക്കാനാവില്ലെന്ന ന്യൂനത പരിഹരിക്കുന്നതാണ് ബ്രഹ്മോസ് മിസൈല്‍ . ബ്രഹ്മോസ് മിസൈലിന്റെ പരിധി 600 കിലോമീറ്ററാക്കി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാര്‍.

അതിര്‍ത്തികളിലും

അതിര്‍ത്തികളിലും

ആളില്ലാ യുദ്ധവിമാനത്തിന് സമാനമായി ലക്ഷ്യസ്ഥാനങ്ങളെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമിക്കാന്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് സാധിക്കും.

എന്താണ് എസ്എം 400 ട്രയംഫ്

എന്താണ് എസ്എം 400 ട്രയംഫ്

400 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ശത്രുക്കളുടെ ആക്രമണത്തെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതാണ് എസ്എം 400 ട്രയംഫ് എന്ന ദീര്‍ഘ ദൂര വ്യോമ മിസൈല്‍ സംവിധാനം. ഇന്ത്യന്‍ പ്രതികരോധ രംഗത്ത് മുതല്‍ക്കൂട്ടാവുന്നതായിരിക്കും ഈ നീക്കം.

 ആളില്ലാ വിമാനങ്ങളും

ആളില്ലാ വിമാനങ്ങളും

ശത്രുക്കളില്‍ നിന്നുള്ള ആളില്ലാ വിമാനങ്ങള്‍, മിസൈലുകള്‍, എന്നിവയെ 400 കിലോമീറ്റര്‍ അകലെ വച്ചുതന്നെ നശിപ്പിക്കാന്‍ കഴിവുള്ളതാണ് വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനം.

മിസൈലുകള്‍ വിക്ഷേപിക്കാനും

മിസൈലുകള്‍ വിക്ഷേപിക്കാനും

ഒരേ സമയം മൂന്ന് മിസൈലുകള്‍ വിക്ഷേപിക്കാന്‍ എസ്എം 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് സാധിക്കും. റഷ്യയുമായി ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചതോടെ ഈ സംവിധാനം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യക്ക് പുറമേ ചൈനയുടെ പക്കലാണ് മിസൈല്‍ പ്രതിരോധ സംവിധാനമുള്ളത്.

 വേഗതയേറിയ മിസൈലുകള്‍

വേഗതയേറിയ മിസൈലുകള്‍

എസ്എം 400 ട്രയംഫില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകള്‍ സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് വേഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്. അമേരിക്കയുടെ എഫ് 35 വിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ കഴിയുന്നതാണ് മിസൈല്‍ പ്രതിരോധ സംവിധാനമെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q