രാജ്യത്ത് ഇതുവരെ നൽകിയത് 94 കോടി ഡോസ് വാക്സിൻ; വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനങ്ങളോട് മന്ത്രി
ദില്ലി; കൊവിഡ് വാക്സിൻ വിതരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. 19 സംസ്ഥാനങ്ങളോടാണ് മന്ത്രിയുടെ നിർദ്ദേശം. കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് ഉത്സവങ്ങൾ ആഘോഷിച്ചില്ലെങ്കിൽ കൊവിഡ് നിയന്ത്രണം വീണ്ടും താളം തെറ്റുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വാക്സിൻ പുരോഗതി സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരുമായും മിഷൻ ഡയറക്ടർമാരുമായും നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. വാക്സിൻ വിതരണം ത്വരിതപ്പെടുത്തണം,മന്ത്രി പറഞ്ഞു. ഓരോ സംസ്ഥാനവും തങ്ങളുടെ ലക്ഷ്യം വളരെ വേഗത്തിൽ പൂർത്തീകരിക്കണം. അതിലൂടെ മാത്രമേ 100 കോടിയെ വാക്സിൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.ഉപയോഗിക്കാത്ത 8 കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഈ വർഷം വാക്സിൻ നൽകുകയെന്ന ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക ആരോഗ്യ വിദഗ്ദർ ഉയർത്തുന്നുണ്ട്. കൊവിഷീൽഡ് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചില്ലെങ്കിൽ പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഡിസംബറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 12 ആഴ്ചയാണ് കൊവിഷീൽഡിന് ഇടയിലെ ഇടവേള. നിലവിൽ രാജ്യത്ത് 18 വയസിന് മുകളിൽ വാക്സിൻ ഡോസ് സ്വീകരിച്ചവരുടെ എമ്ണം 26 കോടിയിൽ താഴെയാണ്. .
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 79,12,202 ഡോസുൾപ്പെടെ, ശനിയാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 94 കോടി (93,99,15,323) എന്ന നാഴികക്കല്ലു പിന്നിട്ടു. 91,40,316 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.അതേസമയം വെള്ളിയാഴ്ച 23,070 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,48,291 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.98 ശതമാനം ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.തുടർച്ചയായ 104-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,000 ത്തിൽ താഴെ പേർക്കാണ്. 19,740 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,36,643 പേരാണ്. കഴിഞ്ഞ 206 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.70 ശതമാനമാണ്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,69,291 പരിശോധനകൾ നടത്തി. ആകെ 58.13 കോടിയിലേറെ (58,13,12,481) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.62 ശതമാനമാണ്. കഴിഞ്ഞ 106 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.56 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 40 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 123-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.












Click it and Unblock the Notifications