ഇന്ത്യയില്‍ 4 ദിവസത്തിനിടെ കൂടിയത് രണ്ടര മടങ്ങ് കൊവിഡ് കേസുകള്‍, സാമ്പിളില്‍ 18 ശതമാനവും ഒമൈക്രോണ്‍
ദില്ലി: ഇന്ത്യ പുതുവത്സരത്തിലേക്ക് കടക്കുമ്പോള്‍ ആശങ്കകള്‍ വര്‍ധിപ്പിച്ച് ഒമൈക്രോണ്‍. പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടര മടങ്ങായിട്ടാണ് വര്‍ധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ നാല് ദിവസത്തെ കണക്കാണ്. ഒമൈക്രോണ്‍ കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. മൊത്തം കേസുകളും ഇരട്ടിയായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം പറയുന്നത്. ചൊവ്വാഴ്ച്ച വെറും 6358 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച്ച അത് 9195 കേസുകളായി ഉയര്‍ന്നു. വ്യാഴാഴ്ച്ച അത് 13154 ആയി. ഇന്നലെ 16764 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിവേഗം വ്യാപനം പുതിയൊരു തരംഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും
ഡിസംബര്‍ 25 ന് 7189 കേസുകള്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ് കുതിച്ച് കയറിയത്. കെവിഡ് കേസുകള്‍ മാത്രമല്ല ഒമൈക്രോണ്‍ കേസുകളും ആനുപാതികമായി വര്‍ധിക്കുന്നുണ്ട്. ഡിസംബര്‍ 28 മുതല്‍ ഒമൈക്രോണ്‍ കേസുകള്‍ ഇരട്ടിയായിട്ടാണ് വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നു. അതിവേഗമുള്ള വ്യാപനമാണ് ഒമൈക്രോണ്‍ കാണിക്കുന്നത്. ഡിംസബര്‍ രണ്ടിനാണ് ആദ്യ ഒമൈക്രോണ്‍ കേസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് ദിവസം കൊണ്ടാണ് നൂറ് കേസിലെത്തി. അവിടെ നിന്ന് വേഗത വര്‍ധിക്കുന്നതാണ് കണ്ടത്. ഡിസംബര്‍ 21ന് ഇന്ത്യയില്‍ ഇരുന്നൂറ് കേസുകള്‍ ആയി ഒമൈക്രാണ്‍ വര്‍ധിച്ചു.
പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ ശരിക്കും ഇന്ത്യ ഒന്നാകെ ഒമൈക്രോണില്‍ വിറച്ച് പോയി. 358 കേസുകളായിട്ടാണ് ഉയര്‍ന്നത്. ക്രിസ്മസ് ദിനത്തിലെത്തിയപ്പോള്‍ 415 ഒമൈക്രോണ്‍ കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡിസംബര്‍ 27ന് ഒമൈക്രോണ്‍ കേസുകളാകെ അഞ്ഞൂറ് കടന്നു. 578 ആയിരുന്നു മൊത്തം കേസുകള്‍. ചൊവ്വാഴ്ച്ചത്തെ കണക്ക് നോക്കുമ്പോള്‍ കേസുകള്‍ 653ല്‍ എത്തി. വെള്ളിയാഴ്ച്ചത്തെ കണക്ക് പ്രകാരം ആയിരം കടന്ന് കുതിക്കുകയാണ് ഒമൈക്രോണ്‍. മൊത്തം 1270 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആക്ടീവ് കേസുകളും കഴിഞ്ഞ നാല് ദിവസമായി കുതിക്കുകയാണ്. ഇരുപത് ശതമാനത്തിന് മുകളിലെത്തി ആക്ടീവ് കേസുകള്‍. പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ സാമ്പിളുകളില്‍ പതിനെട്ട് ശതമാനത്തിലും ഒമൈക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ദില്ലിയില്‍ 50 ശതമാനം ഒമൈക്രോണ്‍ കേസുകളും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിദേശയാത്രകളൊന്നും നടത്താത്തവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പ്രാദേശിക വ്യാപനം ദില്ലിയില്‍ ശക്തമാണെന്ന് വിശ്വസിക്കേണ്ടി വരും. മുംബൈയില്‍ സമൂഹ വ്യാപനം ഉറപ്പിക്കാനായിട്ടില്ല. വെള്ളിയാഴ്ച്ച 309 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രതിദിന റെക്കോര്‍ഡാണ്. 22 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
യുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല