ഇറച്ചിക്കോഴികളില്‍ വീര്യംകൂടിയ മരുന്നുകള്‍; നിത്യരോഗികളാകും!! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഇറച്ചിക്കോഴികളിൽ കുത്തിവെക്കുന്നത് വീര്യം കൂടിയ മരുന്നുകൾ | Oneindia Malayalam

  മലയാളികളുടെ തീന്‍മേശയില്‍ രുചിയേറും കോഴി ഇറച്ചി വിഭവങ്ങള്‍ പതിവ് കാഴ്ചയാണ്. വ്യത്യസ്തമായ രീതിയില്‍ കോഴി ഇറച്ചി പാകം ചെയ്തതില്ലെങ്കില്‍ നമ്മുടെ വിരുന്നുകള്‍ക്ക് ആഘോഷമുണ്ടാകില്ല. എന്നാല്‍ നമ്മുടെ മുന്നിലെത്തുന്ന ഈ വിഭവങ്ങളില്‍ മാരകമായ മരുന്നുകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം. ഇതുസംബന്ധിച്ച് വന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വീര്യം കൂടിയ ആന്റിബയോട്ടിക്കുകളാണ് കോഴികള്‍ക്ക് കുത്തിവയ്ക്കുന്നത്. ഇതാകട്ടെ, മനുഷ്യശരീരത്തിന് മാറാരോഗങ്ങള്‍ പിടിപെടാന്‍ കാരണവുമാകും. ഇന്ത്യന്‍ കോഴികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ നിയന്ത്രണം വരാന്‍ കാരണമാകുന്നതാണ് റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഗൗരവമുള്ള കണ്ടെത്തലുകള്‍.

   വീര്യം കൂടിയത്

  വീര്യം കൂടിയത്

  മെഡിക്കല്‍ രംഗത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വീര്യം കൂടിയ മരുന്നുകളാണ് കോഴികളില്‍ കുത്തിവയ്ക്കുന്നത്. ഇത്തരം ആന്റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

   മടിക്കുന്ന മരുന്ന്

  മടിക്കുന്ന മരുന്ന്

  ആഗോളതലത്തില്‍ പല ഡോക്ടര്‍മാരും ഉപയോഗിക്കുന്നതിന് മടിക്കുന്ന മരുന്നുകളാണത്രെ കോഴികളില്‍ കുത്തിവയ്ക്കുന്നത്. മൃഗങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ടണ്‍ കണക്കിന് ആന്റിബയോട്ടിക്കുകളാണ് ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് വരുന്നത്.

  കോളിസ്റ്റീന്‍

  കോളിസ്റ്റീന്‍

  ഡോക്ടര്‍മാര്‍ മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ആന്റിബയോട്ടിക്കാണ് കോളിസ്റ്റീന്‍. എന്നാല്‍ യാതൊരു പരിശോധനയും കൂടാതെയാണ് ഇവ മൃഗങ്ങളില്‍ കുത്തിവയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  പുഷ്ടിപ്പെടുത്താന്‍

  പുഷ്ടിപ്പെടുത്താന്‍

  കോഴികളുടെ വളര്‍ച്ച വേഗത്തിലാകാനും ശരീരം പുഷ്ടിപ്പെടുത്താനുമാണ് ഇത്തരം ആന്റിബയോട്ടിക്കുകള്‍ ഫാമുകളില്‍ ഉപയോഗിക്കുന്നത്. ഈ മരുന്ന് കുത്തിവച്ച കോഴികളുടെ ഇറച്ചി പതിവായി കഴിക്കുന്നത് കാരണം മനുഷ്യന് പ്രതിരോധ ശേഷി തീരെ ഇല്ലാതാകും. രോഗങ്ങള്‍ വേഗത്തില്‍ പിടിപെടുകയും ചെയ്യും.

  വികസ്വര രാജ്യങ്ങളില്‍

  വികസ്വര രാജ്യങ്ങളില്‍

  മനുഷ്യ ശരീരത്തില്‍ സാധാരണ വീര്യം കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുക. കോളിസ്റ്റീന്‍ അപൂര്‍വമായി മാത്രമേ ഉപയോഗിക്കു. വികസ്വര രാജ്യങ്ങളില്‍ മൃഗങ്ങളിലാണ് ഈ മരുന്നുകള്‍ കുത്തിവയ്ക്കുന്നത്. ഇന്ത്യയിലേക്ക് എല്ലാ വര്‍ഷവും ടണ്‍ കണക്കിന് എത്തുന്നുണ്ട്.

  പരിശോധന ഇല്ലാതെ

  പരിശോധന ഇല്ലാതെ

  ഇന്ത്യയിലെത്തിക്കുന്ന കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക് കോഴിഫാമുകളിലാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. മറ്റു മൃഗവളര്‍ത്തല്‍ കേന്ദ്രങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. മതിയായ പരിശോധന ഇല്ലാതെയാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്.

  ഫലം കണ്ടില്ലെങ്കില്‍ മാത്രം

  ഫലം കണ്ടില്ലെങ്കില്‍ മാത്രം

  ന്യൂമോണിയ ഉള്‍പ്പെടെയുള്ള ഗുരുതരമായയ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ കോളിസ്റ്റീന്‍ നിര്‍ദേശിക്കാറ്. മറ്റു മരുന്നുകള്‍ ഉപയോഗിച്ചിട്ടും ഫലം കണ്ടില്ലെങ്കില്‍ മാത്രമേ കോളിസ്റ്റീന്‍ നിര്‍ദേശിക്കാറുള്ളൂ.

  വിദേശ വിപണികളില്‍

  വിദേശ വിപണികളില്‍

  ഇന്ത്യയിലെ ഇറച്ചികോഴികള്‍ക്ക് വീര്യംകൂടിയ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുന്നുവെന്ന വിവരം പുറത്തുവരുന്നത് ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. കാരണം വിദേശ വിപണികളില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്.

  കോഴി ഇറച്ചിയും ബീഫും

  കോഴി ഇറച്ചിയും ബീഫും

  കോഴി ഇറച്ചിയും ബീഫുമെല്ലാം ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. കോളിസ്റ്റീന്‍ പതിവായി ശരീരത്തിലെത്തുന്നത് എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കോഴി ഇറച്ചിക്ക് വിദേശവിപണയില്‍ നിയന്ത്രണം വന്നേക്കാം.

  English summary
  India's farmed chickens dosed with world's strongest antibiotics: study

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്