കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗ വിവാഹ പരസ്യം... ഞെട്ടിയ്ക്കുന്ന പ്രതികരണം

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ആ സംഭവം. അമ്മ മകന് വേണ്ടി സ്വവര്‍ഗ്ഗ പങ്കാളിയെ തേടിക്കൊണ്ട് വിവാഹ പരസ്യം നല്‍കിയത്. ഇത് കണ്ടപ്പോള്‍ പലരും നെറ്റി ചുളിച്ചു. പക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആണ് പുരോഗമിയ്ക്കുന്നത്.

അറിയപ്പെടുന്ന ഗേ റൈറ്റ് ആക്ടിവിസ്റ്റ് ആയ ഹരീഷ് അയ്യര്‍ക്ക് വേണ്ടി അമ്മ പത്മയാണ് ഇന്ത്യന്‍ വിവാഹ പരസ്യ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന പരസ്യം നല്‍കിയത്. ഇതിനകം തന്നെ എഴുപതിലധികം ആലോചനകളാണത്രെ വന്നത്.

Harrish Iyyer

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ആത്മവിശ്വാസം നല്‍കുന്ന ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ എങ്ങനെയാണ് ഇതിനെ സമീപിയ്ക്കുന്നത് എന്നത് അത്ര പ്രതീക്ഷ നല്‍കുന്നതല്ല.

ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മുന്‍നിര ദേശീയ പത്രങ്ങളെ ആയിരുന്നു വിവാഹ പരസ്യവുമായി ഇവര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ഇങ്ങനെയൊരു പരസ്യം നല്‍കാന്‍ അവരാരും തയ്യാറായില്ല. ഒടുവില്‍ മിഡ് ഡേയില്‍ ആണ് ഈ പരസ്യം പ്രസിദ്ധീകരിച്ചുവന്നത്.

ഹരീഷ് ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ഹിറ്റ് ആയത. സസ്യഭുക്കും മൃഗസ്‌നേഹിയും ആയ തന്റെ മകന് 25 നും 40 നും ഇടയില്‍ പ്രായമുള്ള വരനെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ജാതി പ്രശനമല്ലെങ്കിലും 'അയ്യര്‍' വിങാഗത്തിന് മുന്‍ഗണനയുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.

എന്തായാലും ഹരീഷിന്റെ അമ്മ പത്മയ്ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സംഭവിയ്ക്കുന്നത്. 'അയ്യര്‍' പുരുഷന്‍മാരില്‍ നിന്ന് തന്നെ ഇഷ്ടം പോലെ ആലോചനകള്‍ വരുന്നുണ്ടത്രെ.

English summary
A recent matrimonial ad placed in a Mumbai tabloid by a woman for her gay son has received a huge response. Believed to be India’s first gay matrimonial ad, it was placed by Padma Iyer for her son Harrish, a well-known gay rights activist. She said Harrish has already received mGay Matrore than 70 proposals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X