കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയുടെ കിറ്റ് റെഡി; ഒരു കിറ്റിന് 80000 രൂപ, തയ്യാറാക്കിയത് പൂനെ കമ്പനി

  • By Desk
Google Oneindia Malayalam News

മുംബൈ: രാജ്യം കൊറോണ വൈറസ് രോഗ ഭീതിയില്‍ നില്‍ക്കവെ രോഗ പരിശോധനയ്ക്കുള്ള കിറ്റ് ഇന്ത്യന്‍ കമ്പനി തദ്ദേശീയമായി നിര്‍മിച്ചു. മറ്റു ചില രാജ്യങ്ങളില്‍ കിറ്റുകള്‍ ലഭ്യമാണെങ്കിലും ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്നത് ആദ്യമായിട്ടാണ്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമായുള്ള കമ്പനിയാണ് കിറ്റ് നിര്‍മിച്ചത്. ഒരു കിറ്റിന് 80000 രൂപ ചെലവ് വരും.

500 ലധികം പേര്‍ക്ക് കൊറോണ രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊറോണ പരിശോധനയ്ക്കുള്ള കിറ്റ് ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്നത്. മെഡിക്കല്‍ രംഗത്തെ മികച്ച വിജയമാണെന്ന് മാത്രമല്ല, ഏറെ ആശ്വാസകരമായ വാര്‍ത്ത കൂടിയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ പരിശോധനാ കിറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

പുതിയ കിറ്റിന് അംഗീകാരം

പുതിയ കിറ്റിന് അംഗീകാരം

പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈ ലാബ് ഡിസകവറി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ കിറ്റ് കണ്ടെത്തിയത്. മറ്റു രാജ്യങ്ങളുടെ സഹകരണമില്ലാതെ ഇന്ത്യന്‍ കമ്പനി നിര്‍മിക്കുന്ന ആദ്യ കിറ്റാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ന്റെ അംഗീകാരം കിറ്റിന് ലഭിച്ചു.

വില 80000, 100 പേരെ പരിശോധിക്കാം

വില 80000, 100 പേരെ പരിശോധിക്കാം

പൂനെ കമ്പനി നിര്‍മിച്ച ഒരു പരിശോധനാ കിറ്റിന് വില 80000 രൂപയാണ്. ഒരു കിറ്റ് ഉപയോഗിച്ച് 100 രോഗികളുടെ സ്രവങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയുടെയും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെയും അംഗീകാരവും കമ്പനിയുടെ കിറ്റിന് ലഭിച്ചു.

നേട്ടം ഇതാണ്

നേട്ടം ഇതാണ്

നിലവില്‍ ലാബ് വഴിയുള്ള പരിശോധനയാണ് പ്രധാനമായും ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് നാല് മണിക്കൂറോളം വേണ്ടിവരുന്നു. എന്നാല്‍ മൈലാബിന്റെ കിറ്റ് വഴിയുള്ള പരിശോധനയ്ക്ക് രണ്ടര മണിക്കൂര്‍ മതി. അപ്പോഴേക്കും ഫലം ലഭിക്കുമെന്ന് മൈലാബ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഗൗതം വാംഖഡെ പറഞ്ഞു.

വിമര്‍ശനം നേരിട്ടു

വിമര്‍ശനം നേരിട്ടു

ഇന്ത്യയില്‍ രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കിറ്റ് തദ്ദേശീയമായി നിര്‍മിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന ആക്ഷേപത്തിന് അല്‍പ്പം ശമനമാകുകയും ചെയ്യും. സംശയത്തിലുള്ള കേസുകള്‍ മാത്രമാണ് ഐസിഎംആര്‍ പരിശോധിച്ചിരുന്നത്. ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഫലം വൈകുന്ന പദ്ധതി

ഫലം വൈകുന്ന പദ്ധതി

വിമര്‍ശനം ഒഴിവാക്കാന്‍ ഐസിഎംആര്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ചില സ്വകാര്യ ലാബുകള്‍ക്ക് കൊറോണ ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു ഇതിലൊന്ന്. എന്നാല്‍ ഇത്തരം ലാബ് ടെസ്റ്റുകളെല്ലാം ഏറെ സമയം പിടിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ മതിയായ പരിഹാരമല്ല.

ഒരാഴ്ചക്കകം ഒരു ലക്ഷം ടെസ്റ്റുകള്‍

ഒരാഴ്ചക്കകം ഒരു ലക്ഷം ടെസ്റ്റുകള്‍

ഒരാഴ്ചക്കകം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് മൈലാബ് അവകാശപ്പെടുന്നത്. ആവശ്യമെങ്കില്‍ പരിശോധനയുടെ തോത് വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, ബെംഗളൂരു കേന്ദ്രമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ പ്ലാറ്റ് ഫോം എന്ന കമ്പനി അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെ കഴിഞ്ഞദിവസം കൊറോണ ടെസ്റ്റ് കിറ്റ് നിര്‍മിച്ചിരുന്നു.

English summary
EU to give 20 million to aid Iran in coronavirus fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X