Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിം കടുത്ത വൃക്ക രോഗ ബാധിതന്‍?ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു?

ദില്ലി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2013 ല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അധോലോക നായകനും മുംബൈ സ്‌ഫോടനക്കേസുകളില്‍ ഉള്‍പ്പടെ ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈ സ്‌ഫോടനം നടന്ന് മാസങ്ങള്‍ പിന്നിട്ടപ്പോഴും ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നത്രേ.

ദാവൂദ് വൃക്ക രോഗ ബാധിതനാണെന്നും കുടുംബത്തോടൊപ്പം സമാധാനമായി ജീവിയ്ക്കുന്നതിന് വേണ്ടി ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപാധികളോടെയുള്ള കീഴടങ്ങലിനാണ് ദാവൂദ് ആഗ്രഹിച്ചിരുന്നതെന്നും റിപ്പോര്‍ട്ട്

ദില്ലിയിലെ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ വ്യക്തിയാണ് ഇക്കാര്യം നേതാക്കളെ അറിയിച്ചത്. പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

രോഗബാധിതന്‍

രോഗബാധിതന്‍

ദാവൂദ് ഇബ്രാഹിം വൃക്ക രോഗ ബാധിതനാണെന്നും രാജ്യത്തേയ്ക്ക് മടങ്ങാനും കുടുംബത്തോടൊപ്പം ജീവിയ്ക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 2013 ലാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.

നിരസിയ്ക്കുന്നു

നിരസിയ്ക്കുന്നു

അതേ സമയം ദാവൂദ് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയില്‍ സത്യമില്ലെന്നും ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഇമെയിലിലൂടെ പ്രതകരിച്ചു. മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും സമാനമായ പ്രതികരണമാണ് നടത്തിയത്

വ്യവസ്ഥകള്‍...

വ്യവസ്ഥകള്‍...

രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായാണ് അഭിഭാഷകന്‍ ദാവൂദിന്റെ ഓഫിറുകളെപ്പറ്റി പറഞ്ഞത്. പക്ഷേ വ്യവസ്ഥകള്‍ പലതും അംഗീകരിയ്ക്കാന്‍ പ്രയാസമായിരുന്നു

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

മുംബൈ സ്‌ഫോടനത്തിന് പിന്നാലെ 1993 നവംബര്‍ ഒന്നിന് കേസിന്റെ വിചാരണ മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദാവൂദ് ഇബ്രാഹിം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു, എന്നാല്‍ ഈ അപേക്ഷ ഇതുവരേയും സ്വീകരിച്ചിട്ടില്ലത്രേ

മുംബൈ പൊലീസ്

മുംബൈ പൊലീസ്

മുംബൈ പൊലീസിന് പ്രത്യേക താത്പര്യങ്ങളുണ്ടെന്നും അതിനാല്‍ തന്റെ മേല്‍ കുറ്റങ്ങള്‍ കെട്ടിവയ്ക്കുകയാണെന്നും ദാവൂദ് അഭിപ്രായപ്പെട്ടിരുന്നത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+