കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബിന്‍ലാദന്‍ അറസ്റ്റില്‍: ഭീകരന്‍ വഴുതിപ്പോയത് പലതവണ, ഗുജറാത്ത് സ്ഫോടനത്തിലെ പ്രതി!

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് സ്ഫോടനക്കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന ഹിസ്ബുള്‍ മുദാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍. 2008ല്‍ 56 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് സ്ഫോടനക്കേസില പ്രതിയാണ് അറസ്റ്റിലായ അബ്ദുള്‍ സുഭാന്‍ ഖുറേഷി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയിരുന്ന ഖുറേഷി ബോംബ് നിര്‍മാണത്തിലേയ്ക്ക് തിരിയുകയായിരുന്നു. ഇന്ത്യന്‍ ബിന്‍ലാദന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഖുറേഷി ദില്ലിയിലെ ഘാസിപ്പൂരില്‍ നിന്നാണ് അറസ്റ്റിലാവുന്നത്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ നടക്കാനിരിക്കെ നിര്‍ണായക നീക്കമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്റെ അറസ്റ്റോടെ പോലീസ് നടത്തിയിട്ടുള്ളത്.

തൗഖീര്‍ എന്നറിയപ്പെടുന്ന ഖുറേഷിയ്ക്ക് വേണ്ടി പോലീസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിനെയാണ് ദില്ലിയില്‍ നിന്ന് ഭീകരന്‍ അറസ്റ്റിലാവുന്നത്. നിരോധിത സംഘടന സിമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ടെക്കി ബോംബര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 2008 ജൂലൈ 26ന് അഹമ്മദാബാദിലെ സൂറത്തിലുണ്ടായ സ്ഫോടനക്കേസിലെ പ്രതിയാണ്. 56 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 21 ഓളം ബോംബുകളാണ് ടിഫിന്‍ കാരിയറുകളിലാക്കി നിക്ഷേപിച്ചിരുന്നത്. ബസ് സ്റ്റാന്‍ഡ്, തിരക്കേറിയ മാര്‍ക്കറ്റ്, മോട്ടോര്‍ സൈക്കിള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ബോംബുകള്‍ വിന്യസിച്ചത്. മൂന്ന് മക്കളുടെ പിതാവായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ പലതവണ പോലീസിന്റെയും സുരക്ഷാ സേനയുടേയും കയ്യില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു.

abdus-subhan

എന്‍ഐഎ അന്വേഷിക്കുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഖുറേഷി 2014ല്‍ ബെംഗളൂരുവില്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു. 2006ലും 2010ലു ദില്ലിയിലും മുംബൈയിലുമായി ലോക്കല്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഖുറേഷിയ്ക്ക് പങ്കുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഖുറേഷി സിമിയിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഖുറേഷിയുടെ രക്ഷിതാക്കള്‍ ജോലിയ്ക്ക് വേണ്ടിയാണ് ദില്ലിയിലെത്തിയത്.

English summary
India's most wanted terrorist accused in the serial blasts in Gujarat in 2008, in which 56 people were killed, has been arrested, the Delhi Police said on Monday. Abdul Subhan Qureshi, a software engineer-turned-bomb-maker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X