കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ താഴേക്ക്: പൌരസ്വാന്ത്ര്യം അടിച്ചമർത്തിയത് തിരിച്ചടിയായെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: ആഗോള ജനാധിപത്യ സൂചികയിൽ പിന്നോട്ട് പോയി ഇന്ത്യ. 2019ൽ 51ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020ലെ ജനാധിപത്യ സൂചികയിൽ 53ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. അധികാരികളുടെ ജനാധിപത്യത്തിൽ നിന്നുള്ള വ്യതിചലനവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകളുമാണ് റാങ്കിംഗിൽ ഇന്ത്യ പിന്നോട്ട് പോയതിന് കാരണമായി റിപ്പോർട്ടിൽ പറയുന്നത്. 2019ൽ ഇന്ത്യയുടെ മൊത്തം സ്കോർ 6.9 ആയിരുന്നു. ഇത് ഇത്തവണ 6.61 ആയി കുറഞ്ഞിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള 167 രാജ്യങ്ങളിൽ ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ നിലവിലെ നേർസാക്ഷ്യമാണ് നൽകുന്നത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് മേൽ സമ്മർദ്ദം വർധിച്ചതോടെ ഇന്ത്യയുടെ സ്കോർ 2014 ൽ 7.92 ൽ നിന്ന് 2020 ൽ 6.61 ആയി കുറയുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പംകുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു, 82 മണ്ഡലങ്ങള്‍ ശക്തി, യുഡിഎഫിനൊപ്പം

167 ലോകരാജ്യങ്ങളിൽ 23 രാജ്യങ്ങളെ സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളായും 52 എണ്ണം ന്യൂനതകളുള്ള ജനാധിപത്യ രാജ്യങ്ങളായും 35 ഹൈബ്രിഡ് ഭരണകൂടങ്ങളായും 57 സ്വേച്ഛാധിപത്യ ഭരണകൂടങ്ങളായുമാണ് തരംതിരിച്ചിട്ടുള്ളത്. യുഎസ്, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ 'ന്യൂനതകളുള്ള ജനാധിപത്യ രാഷ്ട്രങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

nationalflag-17-

ഇന്ത്യയിലും തായ്‌ലൻഡിലും അധികാരികളുടെ ജനാധിപത്യത്തോടുള്ള സമീപനവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകളും ആഗോള റാങ്കിംഗിൽ ഇടിവ് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് എന്ന് ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് പറയുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 'ഇന്ത്യൻ പൗരത്വം എന്ന സങ്കല്പനാത്മകതയിലേക്ക് മതപരമായ ഘടകങ്ങളെ ഉൾക്കൊള്ളിച്ചു. ഇത് ഇന്ത്യൻ ഭരണകൂടത്തിന്റെ മതേതര അടിത്തറയെ ദുർബലപ്പെടുത്തുന്നുവെന്ന് പല വിമർശകരും ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ അധികൃതർ കൈകാര്യം ചെയ്ത രീതികൾ മൂലം 2020 ൽ പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
കേന്ദ്രത്തെ അനുകൂലിച്ച്‌ കായിക-സിനിമ താരങ്ങളും | Oneindia Malayalam

English summary
India Slips 2 Positions to 53rd Spot in EIU’s Democracy Index, Classified as ‘Flawed Democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X